VIDEO: മനം കുളിര്‍പ്പിച്ച് അബഹയിലെ ആലിപ്പഴ വര്‍ഷം

അബഹ - തണുപ്പു കാലത്തെ യൂറോപ്പിനെ പിന്നിലാക്കുന്ന ആലിപ്പഴ വര്‍ഷവും തണുപ്പുമായി അബഹയില്‍ കനത്ത മഴയും ആലിപ്പഴ വര്‍ഷവും തുടരുന്നു. ഭൂമി നിറയെ വെളുത്ത പൂക്കള്‍ വിതറിയ പോലെ വീണു കിടക്കുന്ന വലിയ ആലിപ്പഴങ്ങള്‍ ഏതാനും കിലോമീറ്ററുകള്‍ക്കപ്പുറത്തു ചുട്ടുപൊള്ളുന്ന കാലാവസ്ഥയില്‍നിന്നു ചുരം കയറിയെത്തിയവരുടെയും പ്രദേശവാസികളുടെയും മനം കുളിര്‍പ്പിക്കുകയാണ്. മഴസമയങ്ങളില്‍ പലപ്പോഴും താപനില പത്തു ഡിഗ്രിക്കും താഴെയെത്തുന്നതായി വീഡിയോ ചിത്രീകരിച്ചവരിലൊരാള്‍ അഭിപ്രായപ്പെട്ടു.

Latest News