കിംഗ് ഫഹദ് വിമാനത്താവളത്തിന്റെ പേരില്‍ വ്യാജ അക്കൗണ്ടിലൂടെ തട്ടിപ്പ്, ജാഗ്രത വേണം

ദമാം- രാജ്യത്തെ ഏറ്റവും വലിയ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലൊന്നായ കിഴക്കന്‍ പ്രവിശ്യയിലെ കിംഗ് ഫഹദ് എയര്‍പോര്‍ട്ടിന്റെ പേരില്‍ വ്യാജന്‍ വിലസുന്നതായി അതോറിറ്റി മുന്നറിയിപ്പുനല്‍കി. എയര്‍പോര്‍ട്ട് അതോറിറ്റിയുടെ പേരില്‍ വ്യജ വാര്‍ത്തകളും അറിയിപ്പുകളും പ്രചരിപ്പിക്കുന്ന അക്കൗണ്ടിനു വിമാനത്താവളവുമായി യാതൊരു ബന്ധമില്ലെന്നും പ്രസ്തുത അഡ്രസില്‍നിന്ന് പ്രചരിക്കുന്ന കാര്യങ്ങളില്‍ വഞ്ചിതരാകരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു. വ്യാജ അക്കൗണ്ടിനും അണിയറ പ്രവര്‍ത്തകര്‍ക്കുമെതിരില്‍ നിയമനടപടികള്‍ സ്വീകരിക്കുന്നതാണെന്നും പ്രസ്താവന വ്യക്തമാക്കുന്നുണ്ട്.

 

Latest News