ചന്ദ്രന് തൊട്ടടുത്ത്, ദൗത്യം എങ്ങിനെ കാണാം, വിശദീകരണവുമായി ഐ.എസ്.ആർ.ഒ

ന്യൂദൽഹി- ചന്ദ്രയാൻ 3 ന്റെ ലാൻഡർ മൊഡ്യൂൾ (എൽ.എം) രണ്ടാമത്തേതും അവസാനത്തേതുമായ ഡീബൂസ്റ്റിംഗ് ഓപ്പറേഷൻ വിജയകരമായി പൂർത്തിയാക്കിയതിന് ശേഷം ഓഗസ്റ്റ് 20 ന് ഇന്ത്യ അതിന്റെ ചാന്ദ്ര ദൗത്യത്തിലേക്ക് കൂടുതൽ അടുത്തു. ഇതോടെ, ചന്ദ്രനോട് ഏറ്റവും അടുത്തുള്ള പോയിന്റ് 25 കിലോമീറ്ററും ഏറ്റവും ദൂരെയുള്ളത് 134 കിലോമീറ്ററുമായുള്ള ഭ്രമണപഥത്തിൽ ലാൻഡർ എത്തിയതായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആർ.ഒ) ഞായറാഴ്ച അറിയിച്ചു.
മൊഡ്യൂൾ ആന്തരിക പരിശോധനയ്ക്ക് വിധേയമാക്കുകയും നിയുക്ത ലാൻഡിംഗ് സൈറ്റിൽ സൂര്യോദയത്തിനായി കാത്തിരിക്കുകയും ചെയ്യുമെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു.

ചന്ദ്രന്റെ ദക്ഷിണ ധ്രുവ മേഖലയിൽ ലാൻഡർ 'സോഫ്റ്റ് ലാൻഡിംഗ്' നടത്താൻ ശ്രമിക്കുമെന്ന് ഐ.എസ്.ആർ.ഒ നേരത്തെ അറിയിച്ചിരുന്നു. ചന്ദ്രന്റെ ഉപരിതലത്തിൽ ലാൻഡർ സ്പർശിച്ചതിന് ശേഷവും, അതിന്റെ പ്രൊപ്പൽഷൻ മൊഡ്യൂൾ ഭൂമിയുടെ അന്തരീക്ഷത്തെക്കുറിച്ച് പഠിക്കുന്നതിനായി ചന്ദ്രനെ വലംവയ്ക്കുന്നത് തുടരും.

ചന്ദ്രയാൻ ദൗത്യം എങ്ങിനെ കാണാം. 

ലോകമെമ്പാടുമുള്ള ആളുകൾക്ക് ചന്ദ്രയാൻ 3 അതിന്റെ ചാന്ദ്ര ദൗത്യം വിജയകരമായി പൂർത്തിയാക്കുന്നത് എങ്ങനെ കാണാൻ കഴിയുമെന്ന സംബന്ധിച്ചുള്ള വിശദാംശങ്ങൾ ഐ.എസ്.ആർ.ഒ ട്വീറ്റ് ചെയ്തിരുന്നു. 

ഐ.എസ്.ആർ.ഒ ഔദ്യോഗിക സൈറ്റിലെ ഒരു സന്ദേശത്തിലൂടെ, 'ആവേശത്തോടെ കാത്തിരിക്കുന്ന ഇവന്റ്' ബുധനാഴ്ച '17:27 മണി മുതൽ (ഇന്ത്യൻ സമയം) തത്സമയം സംപ്രേക്ഷണം ചെയ്യുമെന്ന് അറിയിച്ചു. ഐഎസ്ആർഒ വെബ്‌സൈറ്റ്, യൂട്യൂബ്, ഐഎസ്ആർഒയുടെ ഫേസ്ബുക്ക് പേജ്, ഡിഡി നാഷണൽ ടിവി ചാനൽ എന്നിവയുൾപ്പെടെ ഒന്നിലധികം പ്ലാറ്റ്‌ഫോമുകൾ വഴി തത്സമയ കവറേജ് ലഭ്യമാകും.

രാജ്യത്തുടനീളമുള്ള എല്ലാ സ്‌കൂളുകളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഈ ചരിത്ര സംഭവത്തിൽ സജീവ പങ്ക് വഹിക്കാൻ ക്ഷണിക്കുന്നതായി ഐ.എസ്.ആർ.ഒ കൂട്ടിച്ചേർത്തു. നിങ്ങളുടെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഇടയിൽ ഈ പരിപാടി സജീവമായി പ്രചരിപ്പിക്കാനും പരിസരത്ത് ചന്ദ്രയാൻ3 സോഫ്റ്റ് ലാൻഡിംഗിന്റെ ലൈവ് സ്ട്രീമിംഗ് സംഘടിപ്പിക്കാനും സ്ഥാപനങ്ങളെ ക്ഷണിക്കുന്നുവെന്നായിരുന്നു അറിയിപ്പ്. 
 

Latest News