നെയ്യാറ്റിന്‍കരയില്‍ വന്‍ വ്യാജമദ്യവേട്ട

തിരുവനന്തപുരം- നെയ്യാറ്റിന്‍കരയില്‍ വന്‍ വ്യാജമദ്യ വേട്ട. ബാലരാമപുരം ഉച്ചക്കടയില്‍ വ്യാജമദ്യം വില്‍ക്കുന്നതിനിടെ മൂന്നുപേര്‍ എക്‌സൈസ് പിടിയിലായി. മലയിന്‍കീഴ് സ്വദേശികളായ സന്തോഷ് കുമാര്‍, വിളവൂര്‍ക്കല്‍ സ്വദേശി പ്രകാശ്, വെള്ളയാണി സ്വദേശി സതീഷ് കുമാര്‍ എന്നിവരാണ് പിടിയിലായത്.

സന്തോഷ് കുമാറിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന 500 ലിറ്റര്‍ വ്യാജ മദ്യമാണ് പിടികൂടിയത്. 1000 കുപ്പികളിലായി ഒഴിച്ചുവെച്ച നിലയിലായിരുന്നു വ്യാജമദ്യം. വ്യാജ ഹോളോഗ്രാം സ്റ്റിക്കറും പിടിച്ചെടുത്തു. ഓണ വില്‍പ്പനയ്ക്കായി തയ്യാറാക്കിയതാണിവ എന്ന് പോലീസ് പറഞ്ഞു.

Latest News