Sorry, you need to enable JavaScript to visit this website.

സൗദിയിലെ വിദേശികള്‍ക്ക് സന്തോഷ വാര്‍ത്ത; മുഹറം ഒന്നുമുതല്‍ പ്രൊഫഷന്‍ മാറ്റാം

റിയാദ് -സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികളുടെ പ്രൊഫഷൻ മാറ്റ സേവനം തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പുനരാരംഭിക്കുന്നു.  അടുത്ത മുഹറം ഒന്നു മുതൽ പുതിയ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പ്രൊഫഷൻ മാറ്റ സേവനം നടപ്പാക്കും. 
ഇതിനു മുന്നോടിയായി ഇന്നലെ മുതൽ സ്വകാര്യ സ്ഥാപനങ്ങൾക്ക് പ്രൊഫഷൻ മാറ്റ സേവനം ലഭ്യമാക്കി തുടങ്ങി. പ്രൊഫഷനൽ ക്ലാസിഫിക്കേഷനുകളുടെ അടിസ്ഥാനത്തിലാണ് മുഹറം ഒന്നു മുതൽ പ്രൊഫഷൻ മാറ്റ സേവനം നടപ്പാക്കുക. 
അന്താരാഷ്ട്ര പ്രൊഫഷനൽ ക്ലാസിഫിക്കേഷനുകളുമായി ഒത്തുപോകുന്ന വ്യവസ്ഥകൾക്ക് അനുസൃതമായാണ് മുഹറം ഒന്നു മുതൽ പ്രൊഫഷൻ മാറ്റം അനുവദിക്കുകയെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ വക്താവ് ഖാലിദ് അബൽഖൈൽ പറഞ്ഞു. 

മലയാളി കുടുംബം മാപ്പ് നല്‍കി; യു.പി സ്വദേശിയുടെ വധശിക്ഷ ഒഴിവായി

തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന്റെ പോർട്ടൽ വഴിയാണ് പ്രൊഫഷൻ മാറ്റത്തിന് അപേക്ഷ സമർപ്പിക്കേണ്ടത്. 
പ്രൊഫഷൻ മാറ്റത്തിനുള്ള വ്യവസ്ഥകൾ പൂർണമാണെന്ന് കംപ്യൂട്ടർ സംവിധാനം അന്വേഷിച്ച് ഉറപ്പു വരുത്തും. പുതിയ പ്രൊഫഷൻ എൻജിനീയറിംഗ്, ഹെൽത്ത്, അക്കൗണ്ടിംഗ് മേഖലകളുമായി ബന്ധപ്പെട്ടവയാണെങ്കിൽ തൊഴിലാളിക്ക് പ്രൊഫഷൻ പ്രാക്ടീസ് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തുന്നതിന് കൗൺസിൽ ഓഫ് സൗദി എൻജിനീയേഴ്‌സ്, സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്‌പെഷ്യാൽറ്റീസ്, സൗദി ഓർഗനൈസേഷൻ ഫോർ സെർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്‌സ് എന്നിവയുമായി സഹകരിച്ചാണ് പ്രൊഫഷൻ മാറ്റ നടപടികൾ സിസ്റ്റം പൂർത്തിയാക്കുക. തൊഴിൽ വിപണി ക്രമീകരിക്കുന്നതിനും ഉപയോക്താക്കൾക്ക് വിശിഷ്ട സേവനം നൽകുന്നതിനും പുതിയ സേവനം സഹായകമാകുമെന്നാണ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പ്രതീക്ഷിക്കുന്നതെന്നും ഖാലിദ് അബൽഖൈൽ പറഞ്ഞു. 

Latest News