നെയ്യാറ്റിന്‍കരയില്‍ വീട്ടില്‍ രഹസ്യമായി സൂക്ഷിച്ച ആയിരം ലിറ്റര്‍ വ്യാജമദ്യം പിടികൂടി

തിരുവനന്തപുരം - നെയ്യാറ്റിന്‍കരയില്‍ 500 ലിറ്റര്‍ വ്യാജമദ്യ ശേഖരം പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ എക്‌സൈസ് പിടികൂടി.  വീട്ടില്‍ രഹസ്യമായി അര ലിറ്റര്‍ വീതം ആയിരം കുപ്പികളില്‍ ഒഴിച്ചുവെച്ച നിലയിലാരുന്നു വ്യാജമദ്യം. വ്യാജ ഹോളോഗ്രാം സ്റ്റിക്കറും പിടിച്ചെടുത്തു. ഓണക്കാലത്ത് വ്യാജമദ്യ വില്‍പ്പന നടത്തുന്നതിന് വേണ്ടിയാണ് ഇത് സൂക്ഷിച്ചതെന്ന് എക്‌സൈസ് വകുപ്പ് അധികൃതര്‍ അറിയിച്ചു. മലയിന്‍കീഴ് സ്വദേശികളായ സന്തോഷ്‌കുമാര്‍, വിളവൂര്‍ക്കല്‍ സ്വദേശി പ്രകാശ്, വെള്ളായണി സ്വദേശി സതീഷ് കുമാര്‍ എന്നിവരാണ് പിടിയിലായത്. സന്തോഷ് കുമാറിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന വ്യാജമദ്യമാണ് പിടികൂടിയത്.

 

Latest News