കണ്ണൂരില്‍ വാഹനാപകടം,  രണ്ടു പേര്‍ മരിച്ചു 

കണ്ണൂര്‍-മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. കണ്ണൂര്‍ തളാപ്പ് എകെജി ആശുപത്രിക്ക് സമീപമാണ് അപകടമുണ്ടായത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. കാസര്‍കോട് ചൗക്ക് സ്വദേശികളായ മനാഫ്, ലത്തീഫ് എന്നിവരാണ് മരിച്ചത്. കണ്ണൂരില്‍ നിന്ന് പുതിയ തെരു ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ബൈക്കും മംഗളൂരുവില്‍ നിന്ന് ആയക്കരയിലേയ്ക്ക് മീന്‍ കയറ്റാന്‍ വന്ന മിനി ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ ഇരുവര്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് മനാഫിനെയും ലത്തീഫിനെയും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍, ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് തന്നെ ഇരുവരും മരിച്ചിരുന്നു. ബന്ധുക്കള്‍ എത്തി ഇരുവരെയും തിരിച്ചറിഞ്ഞു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Latest News