ചേര്‍ത്തല മാര്‍ക്കറ്റില്‍ പുലര്‍ച്ചെ വന്‍ തീപ്പിടുത്തം, വസ്ത്രശാല കത്തി നശിച്ചു

ആലപ്പുഴ -ചേര്‍ത്തല മാര്‍ക്കറ്റില്‍ ഇന്ന് പുലര്‍ച്ചെ വന്‍ തീപ്പിടുത്തമുണ്ടായി.   ദാമോദര പൈ എന്ന വസ്ത്രശാലയ്ക്കാണ് തീപിടിച്ചത്. 
ഒന്നാം നിലയിലാണ് ആദ്യം തീ പടര്‍ന്നത്. പിന്നാലെ കട മുഴുവന്‍ കത്തി നശിച്ചു. ചേര്‍ത്തല, ആലപ്പുഴ, വൈക്കം, അരൂര്‍ എന്നിവിടങ്ങളില്‍ നിന്നായി 
എത്തിയ അഞ്ച് ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ മണിക്കൂറുകളോളം പണിപ്പെട്ടാണ് തീ അണച്ചത്. ഷോര്‍ട് സര്‍ക്യൂട്ടാണ് അപകടത്തിന്റെ കാരണമെന്നാണ് സംശയിക്കുന്നത്.

 

 

Latest News