ചില്‍ഡ്രന്‍സ് ഹോമിലെ അന്തേവാസിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി - എറണാകുളം ഊന്നുകല്ലില്‍ ചില്‍ഡ്രന്‍സ് ഹോമിലെ അന്തേവാസിയായ 17 കാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളാരംകുത്ത് ചില്‍ഡ്രന്‍സ് ഹോമിലാണ് സംഭവം നടന്നത്. കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെയാണ് കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരം അധികൃതര്‍ ഉടന്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

 

Latest News