വിദ്യാർഥിനിയുടെ പരാതിയിൽ പിതാവ് റിമാൻഡിൽ

മഞ്ചേരി-പത്താം ക്ലാസ് വിദ്യാർഥി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പിതാവിനെ കോടതി റിമാന്റ് ചെയ്തു.  പിതാവ് മാനഹാനി വരുത്തിയെന്ന് പതിനാറുകാരിയായ മകൾ നൽകിയ പരാതിയിലാണ് 51കാരനായ പിതാവിനെ മഞ്ചേരി പോക്സോ സ്പെഷൽ കോടതി റിമാന്റ് ചെയ്തത്.  സ്‌കൂൾ പരീക്ഷ സമയത്ത് കുട്ടി മാനസികമായി തകർന്നു നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ട അധ്യാപിക സ്‌കൂൾ കൗൺസിലറെ അറിയിക്കുകയായിരുന്നു. കൗൺസിലിംഗിലാണ് 2023 ഏപ്രിൽ മുതൽ ജൂലൈ വരെ കുട്ടി പലതവണ പിതാവിന്റെ ലൈംഗികാതിക്രമത്തിന് വിധേയയായിട്ടുണ്ടെന്ന വിവരം പുറത്തായത്. അമ്മ ജോലിക്ക് പോകുന്ന സമയം മദ്യപിച്ച് വീട്ടിലെത്തുന്ന പിതാവ് പലതവണ മാനഹാനി വരുത്തിയെന്നാണ് പരാതി.  ഇക്കഴിഞ്ഞ 12ന് അരീക്കോട് പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.  ജഡ്ജി എസ്. നസീറ പ്രതിയെ 26 വരെ റിമാൻഡ് ചെയ്ത് മഞ്ചേരി സ്പെഷൽ സബ്ജയിലിലേക്കയക്കുകയായിരുന്നു.

Latest News