ജോലി ശരിയാക്കാമെന്ന് പറഞ്ഞ് രണ്ടേകാല്‍ ലക്ഷം രൂപ തട്ടിയയാള്‍ പിടിയില്‍

തിരുവനന്തപുരം- വാട്ടര്‍ അതോറിറ്റിയില്‍ ജോലി ശരിയാക്കി നല്‍കാമെന്ന് പറഞ്ഞു രണ്ടേകാല്‍ ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. നെയ്യാറ്റിന്‍കര പ്ലാമൂട്ട്തട എം ആര്‍ പി സദനത്തില്‍ സതീഷ് കുമാര്‍ (64) ആണ് കാലടി പോലീസിന്റെ പിടിയിലായത്. 

തൃശ്ശൂര്‍ പീച്ചി സ്വദേശിയുടെ മകന് ജോലി ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് കാലടിയില്‍ വച്ച് രണ്ട് ഘട്ടമായാണ് ഇയാള്‍ പണം വാങ്ങിയത്. തുടര്‍ന്ന് ഒളിവില്‍ പോവുകയായിരുന്നു. ഓടക്കാലിയില്‍ വച്ചാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ സമാന സ്വഭാവമുള്ള തട്ടിപ്പുമായി ബന്ധപ്പെട്ട് വിവിധ സ്റ്റേഷനുകളില്‍ അഞ്ച് കേസുകള്‍ നിലവിലുണ്ട്.

Latest News