വിമാനത്തിൽ ബി.ജെ.പിക്കെതിരെ മുദ്രാവാക്യം; വിദ്യാർഥിനിക്കെതിരായ കേസ് റദ്ദാക്കി

ചെന്നൈ- വിമാനത്തില്‍ ബി.ജെ.പി. വിരുദ്ധ മുദ്രാവാക്യം മുഴക്കിയ വിദ്യാര്‍ഥി ലോയിസ് സോഫിയക്കെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. 2018-ലായിരുന്നു കേസിനാസ്പദമായ സംഭവം. അന്നത്തെ തമിഴ്നാട് ബി.ജെ.പി. അധ്യക്ഷ തമിഴിസൈ സൗന്ദര്‍രാജനും ഇതേ വിമാനത്തില്‍ യാത്ര ചെയ്തിരുന്നു.

മദ്രാസ് ഹൈക്കോടതിയിലെ മധുരൈ ബെഞ്ചാണ് ലോയിസിനെതിരേയുള്ള കേസ് റദ്ദാക്കിയത്. സംഭവം ഒരു കുറ്റകൃത്യമല്ലെന്നും വളരെ നിസ്സാരമായ കാര്യമാണെന്നും ലൂയിസിനെതിരായുള്ള നടപടികള്‍ റദ്ദാക്കിക്കൊണ്ട് ജഡ്ജി ധന്‍പാല്‍ പറഞ്ഞു.തൂത്തുക്കുടി മൂന്നാം ക്ലാസ് ജൂഡീഷ്യല്‍ മജിസിട്രേറ്റിന് മുമ്പാകെ പരിഗണനയിലുള്ള കേസാണ് ഹൈക്കോടതി റദ്ദാക്കിയത്. തനിക്കെതിരേയുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് 2019-ല്‍ ലൂയിസ് നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവായത്.

 

Latest News