ജമ്മുകശ്മീരിലെ സ്‌ഫോടനത്തിന് കാരണം ആക്രികടയില്‍ പൊട്ടാതെ കിടന്ന ഷെല്‍ പൊട്ടിത്തെറിച്ചതെന്ന് നിഗമനം

ശ്രീനഗര്‍ - ജമ്മുകശ്മീരിലെ ദ്രാസ് പട്ടണത്തിലെ ആക്രിക്കടയിലുണ്ടായ  സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ട സംഭവത്തിന് കാരണം പൊട്ടാതെ കിടന്നിരുന്ന ഷെല്‍ പൊട്ടിത്തെറിച്ചതാണെന്ന് പോലീസിന്റെ നിഗമനം. ഷെല്ലിന്റെതെന്ന് കരുതുന്ന മെറ്റല്‍ ഭാഗം കണ്ടെടുത്തതായി കാര്‍ഗില്‍ എസ് എസ് പി വിശദീകരിച്ചു.  പൊട്ടിത്തെറിയില്‍ പത്ത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

 

Latest News