ന്യൂദല്‍ഹി- ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവിന് കാലിത്തീറ്റ കുംഭകോണ കേസില്‍ ഝാര്‍ഖണ്ഡ് ഹൈക്കോടതി അനുവദിച്ച ജാമ്യം ചോദ്യം ചെയ്ത് സി.ബി.ഐ സമര്‍പ്പിച്ച ഹരജി ഈ മാസം 25ന് സുപ്രീംകോടതി പരിഗണിക്കും. ഇന്നലെ സി.ബി.ഐക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി രാജു ഹരജി വേഗത്തില്‍ പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഈ മാസം 25ന് പരിഗണിക്കാമെന്ന് അറിയിക്കുകയായിരുന്നു. 2021 ഏപ്രില്‍ 17നാണ് ശിക്ഷയുടെ പകുതി കാലാവധി പൂര്‍ത്തികരിച്ചത് ചൂണ്ടികാണിച്ച് ഝാര്‍ഖണ്ഡ് ഹൈക്കോടതി ലാലുവിന് ജാമ്യം അനുവദിച്ചത്. കാലിത്തീറ്റ കുഭകോണവുമായി ബന്ധപ്പെട്ട് ഝാര്‍ഖണ്ഡിലെ ദിയോഘര്‍, ദുംക, ചൈബാസ ട്രഷറികളില്‍നിന്ന് പണം പിന്‍വലിച്ചതുമായി ബന്ധപ്പെട്ട കേസാണിത്.