ന്യൂദല്‍ഹി - രാഹുല്‍ ഗാന്ധി അമേത്തിയില്‍ മത്സരിക്കുമെന്ന യു.പി കോണ്‍ഗ്രസ് നേതാവ് അജയ് റായിയുടെ പ്രഖ്യാപനത്തെ നിസ്സാരവത്കരിച്ച് ബി.ജെ.പി. അജയ് റായ് ആവേശം കൊണ്ട് പറയുന്നതല്ലേയെന്നും ലെയില്‍ അവധി ആഘോഷിക്കുന്ന രാഹുല്‍ ഇത് കേട്ട് ഞെട്ടിക്കാണുമെന്നും ബി.ജെ.പിയുടെ അമിത് മാളവ്യ പറഞ്ഞു.
2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി തീര്‍ച്ചയായും അമേത്തിയില്‍ മത്സരിക്കുമെന്നാണ്് യു.പി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായ് അവകാശപ്പെട്ടത്. രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും വേണ്ടി പ്രഖ്യാപനം നടത്തിയ റായ് സോണിയ ഗാന്ധി എവിടെ നിന്നാണ് മത്സരിക്കുകയെന്ന് പ്രഖ്യാപിക്കണമായിരുന്ന- മാളവ്യ ട്വീറ്റ് ചെയ്തു.
ആര്‍ക്കും എവിടെ നിന്നും മത്സരിക്കാം എന്നാല്‍ വിജയിക്കുമെന്ന് പറയരുതെന്ന് ബി.ജെ.പി നേതാവ് കൗശല്‍ കിഷോര്‍ പറഞ്ഞു. 'ജനാധിപത്യത്തില്‍ ആര്‍ക്കും എവിടെനിന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കാം. എന്നാല്‍ വയനാട്ടിലെ ജനങ്ങള്‍ അദ്ദേഹത്തെ തള്ളിക്കളഞ്ഞതായി തോന്നുന്നു അതിനാലാണ് അദ്ദേഹം അമേത്തിയില്‍ വരുന്നത്. അവര്‍ക്ക് എവിടെനിന്നും മത്സരിക്കാം, പക്ഷേ അവര്‍ വിജയിക്കുമെന്ന് അവര്‍ പറയേണ്ടതില്ല- കിഷോര്‍ പറഞ്ഞു.