ഗുരുവായൂരില്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ നാല് വയസുകാരനെ തെരുവ് നായ്ക്കള്‍ കൂട്ടത്തോടെ ആക്രമിച്ചു

ഫയല്‍ ചിത്രം

തൃശൂര്‍ - ഗുരുവായൂരില്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ നാല് വയസുകാരനെ തെരുവ് നായ്ക്കള്‍ കൂട്ടത്തോടെ ആക്രമിച്ചു. മൂന്ന് തെരുവ് നായ്ക്കള്‍ ചേര്‍ന്ന് കുട്ടിയെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ കണ്ണൂര്‍ സ്വദേശി ഡ്യുവിത്തിനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ പിതാവ് പെട്ടെന്ന് ഇടപെട്ടതിനെ തുടര്‍ന്നാണ് കുട്ടിയക്ക് കാര്യമായ കടിയേക്കാതിരുന്നത്. ക്ഷേത്രദര്‍ശനം കഴിഞ്ഞ് കുടുംബം താമസിച്ചിരുന്ന കെ ടി ഡി സിയുടെ ഹോട്ടലിന്റെ മുറ്റത്ത് നില്‍ക്കുമ്പോഴാണ് ഇന്ന് ഉച്ഛയോടെ തെരുവുനായ ആക്രമണം ഉണ്ടായത്. 

 

Latest News