Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ബാങ്കുകളിൽ ഉടമകളില്ലാതെ 35,000 കോടി രൂപ; റിസർവ് ബാങ്ക് വഴി ക്ലെയിം ചെയ്യാം,വിശദ വിവരങ്ങൾ

ന്വ്യൂദൽഹി- വിവിധ ബാങ്കകളിലുള്ള ക്ലെയിം ചെയ്യാത്ത 35,000 കോടി രൂപുയടെ നിക്ഷേപം ക്ലെയിം ചെയ്യുന്നതിനായി ഗുണഭോക്താക്കളെ സഹായിക്കാന് റിസർവ ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ) പ്രത്യേക വെബ് സൈറ്റ് ആരംഭിച്ചു. 

അൺ‌ക്ലെയിംഡ് ഡെപ്പോസിറ്റ്‌സ് - ഗേറ്റ്‌വേ ടു ആക്‌സസ് ഇൻഫർമേഷൻ എന്ന കേന്ദ്രീകൃത വെബ്‌സൈറ്റാണ് ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ് ഉദ്ഘാടനം ചെയ്തത്.  അർഹരായ ഗുണഭോക്താക്കൾക്ക്  ബാങ്കുകളിലുടനീളമുള്ള ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങൾ തിരയുന്നതിനും ക്ലെയിം ചെയ്യുന്നതിനും പോർട്ടൽ ലക്ഷ്യമിടുന്നു. ഉപയോക്താക്കളുടെ ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങളും അക്കൗണ്ടുകളും തിരിച്ചറിയാൻ വെബ് പോർട്ടൽ സഹായിക്കുമെന്ന് ആർ.ബി.ഐ പ്രസ്താവനയിൽ പറയുന്നു. ഡെപ്പോസിറ്റ് തുക ക്ലെയിം ചെയ്യാനോ അതത് ബാങ്കുകളിൽ അവരുടെ ഡെപ്പോസിറ്റ് അക്കൗണ്ടുകൾ സജീവമാക്കാനോ ഇതുവഴി സാധിക്കും. 

റിസർവ് ബാങ്ക് ഇൻഫർമേഷൻ ടെക്‌നോളജി പ്രൈവറ്റ് ലിമിറ്റഡ് , ഇന്ത്യൻ ഫിനാൻഷ്യൽ ടെക്‌നോളജി ആന്റ് അലൈഡ് സർവീസസ് ,  ബാങ്കുകൾ എന്നിവ സഹകരിച്ചാണ് പോർട്ടൽ വികസിപ്പിച്ചത്.

 ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങൾ ക്ലെയിം ചെയ്യുന്നതിനുള്ള നടപടികൾ

പോർട്ടൽ സന്ദർശിക്കുക (ഇവിടെ ക്ലിക്ക് ചെയ്യുക).
'രജിസ്റ്റർ' ലിങ്ക് ക്ലിക്ക് ചെയ്ത് പോർട്ടലിൽ രജിസ്റ്റർ ചെയ്യുക.
രജിസ്ട്രേഷന് ശേഷം, നിങ്ങളുടെ ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപത്തിനായി തിരയാൻ, ഗുണഭോക്താക്കൾ അക്കൗണ്ട് ഉടമയുടെ പേരും ബാങ്കിന്റെ പേരും ഇനിപ്പറയുന്നതിൽ ഒന്ന് നൽകേണ്ടതുണ്ട്:
എ. പാൻ
ബി. വോട്ടർ ഐ.ഡി
സി. ഡ്രൈവിംഗ് ലൈസൻസ് നമ്പർ
ഡി. പാസ്പോർട്ട് നമ്പർ
ഇ. ജനനത്തീയതി
തുടക്കത്തിൽ, പോർട്ടലിൽ ലഭ്യമായ ഏഴ് ബാങ്കുകളിൽ നിന്ന് ഉപയോക്താക്കൾക്ക് അവരുടെ ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങളുടെ വിശദാംശങ്ങൾ ആക്സസ് ചെയ്യാൻ കഴിയും. ശേഷിക്കുന്ന ബാങ്കുകൾക്കുള്ള ആക്‌സസ് 2023 ഒക്ടോബർ 15-നകം ഘട്ടം ഘട്ടമായി നടപ്പിലാക്കും.

കഴിഞ്ഞ പ്രിൽ ആറിനാണ്  കേന്ദ്രീകൃത വെബ് പോർട്ടൽ ആരംഭിക്കുന്ന കാര്യം റിസർവ്  ബാങ്ക് പ്രഖ്യാപിച്ചത്. ബാങ്കുകളിൽ ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങൾ വർധിച്ച സാഹചര്യത്തിലാണ് ഈ സംരംഭം. വിഷയത്തിൽ പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനായി ആർബിഐ പൊതുജന ബോധവൽക്കരണ കാമ്പയിനുകൾ നടത്തിവരുന്നുണ്ട്.

10 വർഷമോ അതിൽ കൂടുതലോ പ്രവർത്തനരഹിതമായ പൊതുമേഖലാ ബാങ്കുകൾ (പിഎസ്‌ബി) ആർബിഐക്ക് കൈമാറിയ ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങളുടെ മൊത്തം തുക  35,012 കോടി രൂപയാണെന്ന് ധനകാര്യ സഹമന്ത്രി ഭഗവത് കരാദ് ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ പറഞ്ഞിരുന്നു. ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങൾ ക്ലെയിം ചെയ്യുന്നതിനായി അതത് ബാങ്കുകളെ തിരിച്ചറിയാനും സമീപിക്കാനും ആളുകളെ പ്രോത്സാഹിപ്പിക്കാനാണ് വെബ് സൈറ്റും കാമ്പയിനും ലക്ഷ്യമിടുന്നത്.

Latest News