പട്ന- ബീഹാറിലെ അരാരിയ ജില്ലയിൽ അജ്ഞാതർ വീട്ടിൽ കയറി മാധ്യമപ്രവർത്തകനെ വെടിവെച്ചു കൊന്നു. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. റാണിഗഞ്ചിലെ വസതിയിൽ എത്തിയ നാല് പേർ ബിമൽ യാദവ് എന്ന മാധ്യമ പ്രവർത്തകൻറെ നെഞ്ചിൽ വെടിയുതിർക്കുകയായിരുന്നു. യാദവ് സംഭവസ്ഥലത്ത് തന്നെ മരിച്ചു.
സംഭവത്തെത്തുടർന്ന് പോസ്റ്റ്‌മോർട്ടം ചെയ്യുന്ന സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. പോലീസ് സൂപ്രണ്ടും പ്രദേശത്തെ പാർലമെന്റ് അംഗവും ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി.