Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഹിമാചല്‍ പ്രദേശിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 74 ആയി

ഷിംല - കനത്ത മഴയെ തുടര്‍ന്ന് ഹിമാചല്‍ പ്രദേശിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 74 ആയി.  ഇരുപതോളം പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ഇവര്‍ക്കുവേണ്ടിയുള്ള തരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്. വിവിധ സേനകളുടെ നേൃത്വത്തിലാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.  ഷിംല, സോളന്‍, മാണ്ഡി, ചമ്പ എന്നിവിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് 55 ദിവസത്തിനുള്ളില്‍ 113 ഉരുള്‍പൊട്ടലാണ് ഉണ്ടായത്.  മുഖ്യമന്ത്രി സുഖ് വീന്ദര്‍ സിംഗ് സുഖുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല യോഗത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ തീരുമാനമായി. ഇതിലൂടെ സംസ്ഥാനത്തെ കാലാവസ്ഥ സംബന്ധമായ വിവരങ്ങള്‍ മുന്‍കൂട്ടി അറിയുവാനും വേണ്ട നടപടികള്‍ കൈക്കൊള്ളുവാന്‍ കഴിയുമെന്നാണ് സര്‍ക്കാറിന്റെ കണക്കു കൂട്ടല്‍.

 

Latest News