Sorry, you need to enable JavaScript to visit this website.

ഇന്ത്യയിലെ ഭൂരിപക്ഷം മുസ്ലികളും ഹിന്ദുമതത്തിൽനിന്ന് വന്നവർ-ഗുലാം നബി ആസാദ്

ജമ്മു- ഇന്ത്യയിലെ മുസ്ലിംകളിൽ ഭൂരിപക്ഷവും ഹിന്ദുമതത്തിൽനിന്ന് മതംമാറിയവരാണെന്ന് ഡി.പി.എ.പി ചെയർമാൻ ഗുലാം നബി ആസാദ്. ഭൂരിപക്ഷം കശ്മീരി പണ്ഡിറ്റുകളും ഇസ്ലാം മതം സ്വീകരിച്ച കശ്മീർ താഴ്വര ഇതിന് ഉദാഹരണമാണെന്നും ഗുലാം നലബി പറഞ്ഞു. രാഷ്ട്രീയ നേട്ടങ്ങൾക്കായി മതം ഉപയോഗിക്കരുതെന്ന് വാദിച്ച ഗുലാം നബി ആസാദ്, രാഷ്ട്രീയത്തിൽ മതത്തിൽ അഭയം തേടുന്നവൻ ദുർബലനാണെന്നും പറഞ്ഞു.

മുസ്ലിംകൾ പുറത്ത് നിന്ന് വന്നവരാണ് എന്നാണ് ചില ബി.ജെ.പി നേതാക്കൾ പറയുന്നത്. ആരും പുറത്തുനിന്നോ അകത്ത് നിന്നോ വന്നിട്ടില്ല. ഇസ്ലാം നിലവിൽ വന്നത് 1,500 വർഷം മുമ്പാണ്. ഹിന്ദു മതം വളരെ പഴക്കമുള്ളതാണ്. അവരിൽ 10-20 പേർ (മുസ്ലിംകൾ) പുറത്ത് നിന്ന് വന്നവരായിരിക്കണം, ചിലർ മുഗൾ സൈന്യത്തിൽ ഉണ്ടായിരുന്നു, ''ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി (ഡി.പി.എ.പി) മേധാവിയായ ഗുലാം നബി പറഞ്ഞു. 
'മറ്റെല്ലാ മുസ്ലീങ്ങളും ഇന്ത്യയിലെ ഹിന്ദുമതത്തിൽ നിന്ന് പരിവർത്തനം ചെയ്യപ്പെട്ടു. ഇതിന് ഒരു ഉദാഹരണം കാശ്മീരിൽ കാണാം. 600 വർഷം മുമ്പ് കശ്മീരിലെ മുസ്ലീങ്ങൾ ആരായിരുന്നു? എല്ലാവരും കശ്മീരി പണ്ഡിറ്റുകളായിരുന്നു. അവർ ഇസ്ലാം സ്വീകരിച്ചു. എല്ലാവരും ഈ മതത്തിൽ ജനിച്ചവരാണ്. ഹിന്ദുക്കൾ മരിക്കുമ്പോൾ ദഹിപ്പിക്കാറുണ്ട്. വിവിധ സ്ഥലങ്ങളിൽ അവ കത്തിക്കുന്നു. അവയുടെ ചിതാഭസ്മം വെള്ളം കലരുന്ന നദിയിൽ നിക്ഷേപിക്കുന്നു, ഞങ്ങൾ ആ വെള്ളം കുടിക്കുന്നു. വെള്ളത്തിൽ അവരുടെ ചാരം അടങ്ങിയിട്ടുണ്ടെന്ന് ആരാണ് കാണുന്നത്? ആളുകൾ ആ വെള്ളം കുടിക്കുന്നു. 
അതുപോലെ മുസ്ലീങ്ങളുടെ മാംസവും എല്ലുകളും രാജ്യത്തിന്റെ മണ്ണിന്റെ ഭാഗമായി മാറുമെന്നും ഗുലാം നബി ആസാദ് പറഞ്ഞു. 'അവരും ഈ നാടിന്റെ ഭാഗമായി. അവരുടെ മാംസവും അസ്ഥികളും ഭാരതമാതാവിന്റെ മണ്ണിന്റെ ഭാഗമായി മാറുന്നു. ഹിന്ദുക്കളും മുസ്ലീങ്ങളും ഈ മണ്ണിൽ ലയിക്കുന്നു. അവർക്കിടയിൽ എന്താണ് വ്യത്യാസം. 'രാഷ്ട്രീയക്കാർ മതത്തിൽ അഭയം തേടുന്നവൻ ദുർബലനാണ്, രാഷ്ട്രീയത്തിൽ മതത്തെ വോട്ട് ബാങ്കായി ഉപയോഗിക്കരുത്. ഹിന്ദു, മുസ്ലീം പേരുകൾ അടിസ്ഥാനമാക്കിയുള്ളതല്ല വോട്ട്-ഗുലാം നബി പറഞ്ഞു. 

Latest News