Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പ്രവാസി എഴുത്തുകാരി കമർബാനുവിന് ഇടശ്ശേരി സ്മാരക പുരസ്‌കാരം സമ്മാനിച്ചു

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കേരള ഗ്രാമസ്വരാജ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഇടശ്ശേരി ഗോവിന്ദൻ നായർ സ്മാരക പുരസ്‌കാരം കമർബാനു വലിയകത്ത് ഏറ്റുവാങ്ങുന്നു. 

റിയാദ്- ഗുൽമോഹറിതളുകൾ, പ്രണയഭാഷ എന്നീ രണ്ടു കൃതികളിലൂടെ പ്രസിദ്ധയായ റിയാദിലെ കവയിത്രിയും എഴുത്തുകാരിയുമായ കമർബാനു വലിയകത്തിന്, തലസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കേരള ഗ്രാമസ്വരാജ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഇടശ്ശേരി ഗോവിന്ദൻ നായർ സ്മാരക പുരസ്‌കാരം ലഭിച്ചു. ഭാരതീയം എന്ന പേരിൽ തിരുവനന്തപുരത്ത് നടന്ന പ്രൗഢമായ ചടങ്ങിൽ പാളയം ഇമാം ഡോ. വി.പി. ഷുഹൈബ് മൗലവിയിൽ നിന്നാണ് കമർബാനു പുരസ്‌കാരം ഏറ്റുവാങ്ങിയത്. നഗരസഭാ ഡെപ്യൂട്ടി മേയർ പി.കെ. രാജു പൊന്നാട അണിയിച്ചു. തിരുവനന്തപുരം ഇന്റീവുഡ് ഹാളിൽ കേരള ഗ്രാമസ്വരാജ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടന്ന ഭാരതീയം എന്ന പരിപാടിയിൽ കമർബാനുവിനോടൊപ്പം വിവിധ മേഖലയിലുള്ളവരെയും പുരസ്‌കാരവും പൊന്നാടയും നൽകി ആദരിച്ചു. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. ജി.ആർ. അനിലാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. ഗ്രാമസ്വരാജ് ഫൗണ്ടേഷൻ സെക്രട്ടറി പൂവച്ചൽ സുധീർ സ്വാഗതം പറഞ്ഞു.
ഡോ. എം. തമ്പാൻ അധ്യക്ഷത വഹിച്ചു. അഡ്വ. എം.വി. ജയാ ഡാളി (ചെയർപേഴ്‌സൺ, കേരളസംസ്ഥാന വികലാംഗ ക്ഷേമ കോർപറേഷൻ), വിളപ്പിൽ രാധാകൃഷ്ണൻ (ചെയർമാൻ, ജില്ലാ പഞ്ചായത്ത് ഭക്ഷ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി), അഡ്വ. ഷാനിബാ ബീഗം തുടങ്ങിയവർ സംസാരിച്ചു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി. സുരേഷ്‌കുമാർ സ്‌നേഹാദരവ് സമർപ്പിച്ചു. മുൻ എം.എൽ.എ മാങ്കോട് രാധാകൃഷ്ണൻ പ്രശസ്തിപത്രങ്ങൾ വിതരണം ചെയ്തു.  
അഡ്വ. എസ്. ജലീൽ മുഹമ്മദ്, സി.ആർ. ഉദയകുമാർ, സെയ്ദ് സബർമതി, മുഹമ്മദ് ആസിഫ്, പൂവച്ചൽ നാസർ, അനുജ, കുന്നത്തൂർ ജെ. പ്രകാശ് എന്നിവർ ആശംസാ പ്രസംഗം നടത്തി. തൊളിക്കോട് റിയാസ് നന്ദി പറഞ്ഞു.

 

Tags

Latest News