Sorry, you need to enable JavaScript to visit this website.

സ്റ്റാർട്ടപ് മിഷന്റെ വനിതാ ഉച്ചകോടി അഞ്ചാം ലക്കം സെപ്തംബറിൽ

കൊച്ചി - രാജ്യത്തെ വനിതാ സംരംഭകരുടെ ഏറ്റവും വലിയ കൂട്ടായ്മയായ കേരള സ്റ്റാർട്ടപ്പ് മിഷന്റെ വിമൻ സ്റ്റാർട്ടപ്പ് സമ്മിറ്റ് സെപ്തംബറിൽ നടക്കും. കളമശ്ശേരിയിലെ ടെക്നോളജി ഇന്നോവേഷൻ സോണിൽ സെപ്തംബർ 29 നാണ് പരിപാടി. ആഗോള തലത്തിലുള്ള വനിതാ സംരംഭകർക്ക് പുറമെ, വ്യവസായ പ്രമുഖർ, ഇന്നോവേറ്റർമാർ എന്നിവരും ഇതിൽ പങ്കെടുക്കും.

വനിതാ സംരംഭകർ സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥയ്ക്ക് നൽകുന്ന ദിശാബോധം, ആശയത്തിൽ നിന്ന് മാതൃകയിലേക്ക്, മികച്ച സ്റ്റാർട്ടപ്പ് അടിത്തറ, വളർച്ചയുടെ ആസൂത്രണവും വെല്ലുവിളികളും, സംരംഭകത്വത്തിന്റെ ഭാവി, വ്യാവസായ പങ്കാളിത്തം തുടങ്ങിയ വിഷയങ്ങളിലാണ് വിശദമായ ചർച്ചകൾ നടക്കുന്നത്.
 
ആശയങ്ങളും അനുഭവങ്ങളും പങ്കുവെയ്ക്കുക, വ്യാവസായിക ലോകവുമായി അടുത്ത് സംവദിക്കുക എന്നിവയാണ് വനിതാ ഉച്ചകോടിയിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. പാനൽ ചർച്ചകൾ, പരിശീലന കളരികൾ, ആശയസംവാദം, മികച്ച ബിസിനസ് സാധ്യതകൾ നൽകുന്ന ആശയങ്ങൾ എന്നിവയാണ് ഇതിലുൾപ്പെടുത്തിയിട്ടുള്ളത്. ആഗോള തലത്തിലെ വിദഗ്ധർ ഓരോ വിഷയത്തിലും സംസാരിക്കും.

സംരംഭകർ, വിദ്യാർത്ഥികൾ, ഇന്നോവേറ്റർമാർ എന്നിവർക്ക് ഉച്ചകോടിയിൽ പ്രത്യേകമായി രജിസ്റ്റർ ചെയ്യാവുന്നതാണ്. നിശ്ചിത സമയത്തേക്ക് മാത്രമാണ് ഈ വിഭാഗത്തിലെ രജിസ്ട്രേഷൻ ഉണ്ടായിരിക്കുകയുള്ളൂ. https://womenstartupsummit.com എന്ന വെബ്സൈറ്റിലൂടെ അപേക്ഷകൾ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് 80 47 18 04 70 എന്ന നമ്പറിലോ https://startupmission.kerala.gov.in എന്ന വെബ്സൈറ്റിലോ ബന്ധപ്പെടാം.
 

Latest News