Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നിങ്ങളുടെ ഫോണിൽ ഒരു എമർജൻസി അലേർട്ട് ലഭിച്ചോ? ഇത് എന്താണ് അർത്ഥമാക്കുന്നത്

ന്യൂദൽഹി- ഇന്ത്യയിലുള്ളവരുടെ മൊബൈൽ ഫോണിൽ ഇന്ന് അടിയന്തര മുന്നറിയിപ്പ് സന്ദേശം ലഭിച്ചിരുന്നു. നിരവധി സ്മാർട്ട്ഫോണുകളിൽ ടെസ്റ്റ് ഫ്‌ളാഷ് അയക്കുന്ന സംവിധാനമാണ് ഇന്ത്യയിലെ ആൻഡ്രോയ്ഡ് മൊബൈൽ ഫോൺ ഉപയോക്താക്കൾക്ക് ലഭിച്ചത്. 'അടിയന്തര മുന്നറിയിപ്പ്: എന്ന ടെക്‌സ്റ്റ് മെസേജും അതിനൊപ്പം വലിയ ഉച്ചത്തിലുള്ള ബീപ് ശബ്ദവുമാണ് മൊബൈലിൽ മുഴങ്ങിയത്. 

'ഇത് ഇന്ത്യാ ഗവൺമെന്റിലെ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് സെൽ ബ്രോഡ്കാസ്റ്റിംഗ് സിസ്റ്റം വഴി അയച്ച ഒരു സാമ്പിൾ ടെസ്റ്റിംഗ് സന്ദേശമാണ്. നിങ്ങളുടെ ഭാഗത്ത് നിന്ന് ഒരു നടപടിയും ആവശ്യമില്ലാത്തതിനാൽ ഈ സന്ദേശം അവഗണിക്കുക. ഈ സന്ദേശം TEST Pan-India എമർജൻസി അലേർട്ട് സിസ്റ്റത്തിലേക്ക് അയച്ചിരിക്കുന്നത് ദേശീയ ദുരന്ത നിവാരണ അതോറിറ്റി. പൊതുജന സുരക്ഷ വർദ്ധിപ്പിക്കാനും അടിയന്തര ഘട്ടങ്ങളിൽ സമയബന്ധിതമായി മുന്നറിയിപ്പ് നൽകാനും ഇത് ലക്ഷ്യമിടുന്നു എന്നായിരുന്നു ഫ്‌ളാഷ് മെസേജ്. 

ഇന്ന് ഉച്ചയ്ക്ക് 1.35നാണ് എല്ലാ ആൻഡ്രോയിഡ് ഫോണുകളിലും സന്ദേശം എത്തിയത്. അടിയന്തര മുന്നറിയിപ്പ് നൽകാനുള്ള ഏജൻസിയുടെ കാര്യക്ഷമതയും ഫലപ്രാപ്തിയും വിലയിരുത്തുന്നതിന് വിവിധ പ്രദേശങ്ങളിൽ ഇത്തരം പരിശോധനകൾ കാലാകാലങ്ങളിൽ നടത്തുമെന്ന് ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്റെ സെൽ ബ്രോഡ്കാസ്റ്റിംഗ് സിസ്റ്റം അറിയിച്ചു.
ഭൂകമ്പം, സുനാമി, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങളെ നേരിടാനുള്ള സന്ദേശമാണിത്. ഇന്ത്യയിലെ ഫോൺ ഉപയോക്താക്കൾക്ക് ജൂലൈ 20 ന് സമാനമായ ടെസ്റ്റ് അലേർട്ട് ലഭിച്ചിരുന്നു.

Latest News