പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് 12 കാരിയെ അമ്മയുടെ കണ്‍മുന്നില്‍ കുത്തിക്കൊന്നു

മുംബൈ - പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് 12 കാരിയെ അമ്മയുടെ കണ്‍മുന്നില്‍ കുത്തിക്കൊന്നു. മഹാരാഷ്ട്രയിലെ കല്യാണിലാണ് സംഭവം. അക്രമിയെ സംഭവ സ്ഥലത്ത് വെച്ച് തന്നെ പോലീസ് അറസ്റ്റ് ചെയ്തു. അമ്മയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ അക്രമിയെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. എട്ട് തവണയാണ് പെണ്‍കുട്ടിക്ക് കുത്തേറ്റത്. പെണ്‍കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. കുറ്റകൃത്യത്തിന് ഉപയോഗിച്ച കത്തിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

 

Latest News