പ്രതിയുടെ പേന അടിച്ചു മാറ്റി, പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയ്ക്ക് ശുപാര്‍ശ

പ്രതീകാത്മക ചിത്രം

പാലക്കാട് - കാപ്പ തടവ് സംബന്ധിച്ച നടപടികള്‍ക്കായി പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ പ്രതിയുടെ പേന കൈവശപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയ്ക്ക് ശുപാര്‍ശ.  പാലക്കാട് തൃത്താല പൊലീസ് സ്റ്റേഷനിലെ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ വിജയകുമാറിനെതിരെയാണ് വകുപ്പുതല നടപടിക്ക് ജില്ലാ പൊലീസ് മേധാവി ശുപാര്‍ശ നല്‍കിയത്. ഞാങ്ങാട്ടിരി സ്വദേശി ഫൈസലിന്റെ പക്കല്‍ ഉണ്ടായിരുന്ന 60000 രൂപയോളം വില വരുന്ന മൗണ്ട് ബ്ലാങ്ക് പേനയാണ് എസ് എച്ച ്ഒ വിജയകുമാര്‍ കൈവശപ്പെടുത്തിയത്.  ഫൈസലിന്റെ   പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം നടത്തിയതും നടപടിയ്ക്ക് ശുപാര്‍ശ ചെയ്തതും.

 

Latest News