ജനങ്ങൾക്ക് ആഹ്ലാദം; മുത്താറിക്കാല - കരിയാത്തന്‍കാവ് റോഡ് പൂർത്തിയായി

ബാലുശ്ശേരി- കേന്ദ്ര സര്‍ക്കാരിന്റെ പിഎംജിഎസ് വൈ പദ്ധതിയില്‍ എകരൂല്‍ വീര്യമ്പ്രം  റോഡിന്റെ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയായി. കല്ലുവയല്‍ മുത്താറിക്കാല മുതല്‍ കരിയാത്തന്‍കാവ് വരെയാണ് റോഡ് പൂര്‍ത്തീകരിച്ചിരിക്കുന്നത്.

ബാലുശേരി-താമരശേരി ഭാഗങ്ങളില്‍നിന്ന് നരിക്കുനി, കുന്ദമംഗലം, കോഴിക്കോട് ഭാഗങ്ങളിലേക്ക് എളുപ്പത്തില്‍ എത്താന്‍ പാകത്തിലാണ് പുതിയ റോഡ് നിര്‍മിച്ചിരിക്കുന്നത്. പ്രധാനമന്ത്രി ഗ്രാമസഡക് യോജനയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ചിരിക്കുന്ന റോഡ് കല്ലുവയല്‍ മുത്താറിക്കാലയില്‍ തുടങ്ങി കരിയാത്തന്‍കാവില്‍ അവസാനിക്കുന്നു. പരിസരവാസികള്‍ വിട്ടുനല്‍കിയ സ്ഥലത്ത് 2.25 കോടി ചെലവിലാണ് റോഡ് പൂര്‍ത്തീകരിച്ചിരിക്കുന്നതെന്ന് എം.കെ രാഘവന്‍ എംപി അറിയിച്ചു. പ്രദേശവാസികള്‍ക്ക് ഏറെ ഉപകാരപ്പെടുന്ന റോഡാണിതെന്ന് നാട്ടുകാര്‍ പറഞ്ഞു.

Latest News