Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ബജ്റംഗ്ദളിനെ നിരോധിക്കില്ല, പക്ഷെ അതിലെ ഗുണ്ടകളെ വെറുതെവടില്ല- ദിഗ് വിജയ് സിംഗ്

ഭോപ്പാൽ- മധ്യപ്രദേശിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ ബജ്‌റംഗ്ദളിനെ നിരോധിക്കില്ലെന്നും എന്നാൽ ഗുണ്ടകളെയും കലാപകാരികളെയും  വെറുതെ വിടില്ലെന്നും പാർട്ടിയുടെ മുതിർന്ന നേതാവും മുൻമുഖ്യമന്ത്രിയുമായ ദിഗ് വിജയ് സംഗ്. നിലവിൽ ബിജെപി ഭരിക്കുന്ന മധ്യപ്രദേശിൽ ഈ വർഷം അവസാനമാണ് നിയമസഭാ തെരഞ്ഞെടുപ്പ്.ഹിന്ദു രാഷ്ട്രത്തെ കുറിച്ച്  മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ കമൽനാഥ് നടത്തിയ പരാമർശത്തെ  ദിഗ് വിജയ് സിംഗ് ന്യായീകരിച്ചു.

വിശ്വഹിന്ദു പരിഷത്തിന്റെ യുവജന വിഭാഗമാണ് ബജ്റംഗ്ദൾ. ഹരിയാനയിലെ നൂഹ് ജില്ലയിൽ വർഗീയ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പശു സംരക്ഷകൻ ബിട്ടു ബജ്‌റംഗിയെ വിഎച്ച്പി തള്ളിപ്പറഞ്ഞു.

“ബജ്‌റംഗ്ദൾ ഗുണ്ടകളുടെയും സാമൂഹിക വിരുദ്ധരുടെയും ഒരു കൂട്ടമാണ്... ഈ രാജ്യം എല്ലാവരുടേതുമാണ്, അതിനാൽ പ്രധാനമന്ത്രി മോഡി ജിയും മുഖ്യമന്ത്രി ശിവരാജ് ജിയും രാജ്യത്തെ  വിഭാഗീയത് അവസാനിപ്പിക്കണം. രാജ്യത്ത് സമാധാനം സ്ഥാപിതമായാൽ അത് വികസനത്തിലേക്ക് നയിക്കുമെന്ന് അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു. 

പാർട്ടി അധികാരത്തിൽ വന്നാൽ ബജ്‌റംഗ്ദളിനെ നിരോധിക്കുമോ എന്ന ചോദ്യത്തിന്, ഞങ്ങൾ നിരോധിക്കില്ലെന്നാണ് രാജ്യസഭാംഗമായ ദിഗ് വിജയ് സിംഗ് മറുപടി നൽകിയത്.  ബജ്‌റംഗ്ദളിൽ നല്ലവരുണ്ടാകാം. പക്ഷേ, ഗുണ്ടകളും കലാപത്തിൽ ഏർപ്പെട്ടവരുമായവരെ വെറുതെ വിടില്ല.

ഹിന്ദു രാഷ്ട്ര”ത്തെക്കുറിച്ചുള്ള കമൽനാഥിന്റെ പരാമർശത്തെക്കുറിച്ചുള്ള ചോദ്യത്തിന് നിങ്ങൾ അദ്ദേഹത്തിന്റെ പ്രസ്താവനയെ തെറ്റായി വ്യഖ്യാനിച്ചുവെന്നായിരുന്നു മറുപടി.  നിങ്ങളും ബിജെപിക്കാരും പറയുന്നത് പോലുള്ള കാര്യം ഒരിക്കലും കമൽനാഥ് പറഞ്ഞിട്ടില്ലെന്ന് ദിഗ് വിജയ് സിംഗ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.  ഭരണഘടന അടിസ്ഥാനമാക്കിയാണോ ഹിന്ദു രാഷ്ട്രം സ്ഥാപിക്കാനാണ് സത്യപ്രതിജ്ഞ ചെയ്തതെന്നാണ്  പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, മുഖ്യമന്ത്രി എന്നിവരോട് ചോദിക്കാനുള്ളതെന്ന് അദ്ദേഹം പറഞ്ഞു. 

ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണമെന്ന ആത്മീയ പ്രഭാഷകനായ ധീരേന്ദ്ര ശാസ്ത്രിയുടെ ആവശ്യത്തെ കുറിച്ച് കമൽനാഥ് നൽകിയ മറുപടിയാണ് നേരത്തെ വിവാദമായത്. ലോകത്തിലെ ഏറ്റവും വലിയ ഹിന്ദു ജനസംഖ്യ നമ്മുടെ രാജ്യത്താണ്. 82 ശതമാനം ഹിന്ദുക്കളും ഇവിടെ വസിക്കുന്നു. അതൊരു ചർച്ചാവിഷയമല്ല. അത് പറയേണ്ട കാര്യമല്ല. ഇത് സ്ഥിതിവിവരക്കണക്കുകളാണ്, ഇത് പ്രത്യേകം പറയേണ്ടതിന്റെ ആവശ്യകത എന്താണ് എന്നാണ് കമൽനാഥ് പ്രതികരിച്ചിരുന്നത്. 

Latest News