Sorry, you need to enable JavaScript to visit this website.

കള്ളപ്പണം വെളുപ്പിക്കല്‍: വദ്രയുടെ ജാമ്യത്തിനെതിരേ ഇ.ഡി

ന്യൂദല്‍ഹി- കള്ളപ്പണം വെളുപ്പിക്കല്‍ക്കേസില്‍ റോബര്‍ട്ട് വദ്രയ്ക്ക് വിചാരണക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരേ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). ജാമ്യവ്യവസ്ഥകള്‍ വദ്ര അനുസരിക്കുന്നില്ലെന്ന് ഇ.ഡി. ഡല്‍ഹി ഹൈക്കോടതിയില്‍ പറഞ്ഞു.ഇതുതെളിയിക്കുന്ന അധികസത്യവാങ്മൂലം ഹജരാക്കാന്‍ ഇ.ഡി. സമയം തേടി. ജസ്റ്റിസ് സുധീര്‍കുമാര്‍ ജയിന്‍ രണ്ടാഴ്ചസമയം അനുവദിച്ചു. കേസില്‍ സെപ്റ്റംബറില്‍ വാദം നടക്കും.
2019 ഏപ്രില്‍ ഒന്നിനാണ് വിചാരണക്കോടതി വദ്രയ്ക്ക് ജാമ്യം അനുവദിച്ചത്. ലണ്ടനില്‍ 17 കോടി രൂപയുടെ വസ്തു വാങ്ങിയതുമായി ബന്ധപ്പെട്ട് വദ്ര കള്ളപ്പണം വെളിപ്പിച്ചുവെന്നാണ് ആരോപണം. എ.ഐ.സി.സി. ജറല്‍സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവാണ് വദ്ര.
ചോദ്യംചെയ്യാനായി വദ്രയെ കസ്റ്റഡിയില്‍ വേണമെന്ന് ഇ.ഡി. ഹൈക്കോടതിയില്‍ പറഞ്ഞിരുന്നു. അദ്ദേഹം അന്വേഷണത്തോടു സഹകരിക്കുന്നില്ലെന്നും പറഞ്ഞു. ഇ.ഡി.യുടെ ആരോപണങ്ങളെല്ലാം വദ്രയുടെ അഭിഭാഷകന്‍ നിഷേധിച്ചു. തന്റെ കക്ഷി അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും വിളിക്കുമ്പോഴെല്ലാം ഇ.ഡി.ക്കുമുമ്പില്‍ ഹാജരാകുന്നുണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു.

Latest News