അഞ്ചുദിവസം പ്രായമായ കുഞ്ഞിന് വാക്‌സിന്‍ മാറി കുത്തിവെച്ചു, കുഞ്ഞ് നിരീക്ഷണത്തില്‍

പാലക്കാട് - അഞ്ചുദിവസം പ്രായമായ കുഞ്ഞിന്  വാക്‌സിന്‍ മാറി കുത്തിവെച്ചു. പാലക്കാട് പിരായിരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് നവജാത ശിശുവിന് വാക്‌സിന്‍ മാറി കുത്തിവെച്ചത്. പള്ളിക്കുളം സ്വദേശികളായ ദമ്പതിമാരുടെ കുഞ്ഞിനാണ് വാക്‌സിന്‍ മാറി നല്‍കിയത്. കുഞ്ഞിന് ബിസിജി കുത്തിവെപ്പാണ് എടുക്കേണ്ടിയിരുന്നത്. എന്നാല്‍ ഇതിന് പകരം  പോളിയോ വാക്‌സിന്‍ നല്‍കുകയായിരുന്നു. നിലവില്‍ കുഞ്ഞ്  പാലക്കാട് ജില്ലാ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ആരോഗ്യ പ്രവര്‍ത്തകരുടെ അനാസ്ഥക്കെതിരെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക്  പരാതി നല്‍കുമെന്ന് കുഞ്ഞിന്റെ ബന്ധുക്കള്‍ പറഞ്ഞു. 

 

Latest News