ന്യൂഡല്‍ഹി- രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റിന്റെ പ്രതിരോധ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലേക്ക് കോണ്‍ഗ്രസ് നാമനിര്‍ദേശം ചെയ്തു. കോണ്‍ഗ്രസ് എം. പി. അമര്‍ സിങ്ങിനെയും കമ്മിറ്റിയിലേക്ക് ശുപാര്‍ശ ചെയ്തു.
ലോക്‌സഭാ അംഗത്വം തിരികെ ലഭിച്ച ലക്ഷദ്വീപ് എം. പി. ഫൈസല്‍ പി. പി. മുഹമ്മദിന് ഉപഭോക്തൃ, ഭക്ഷ്യ, പൊതു വിതരണ സ്റ്റാന്‍ഡിങ്ങ് കമ്മറ്റിയിലേക്കും ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച എ. എ. പി. സുശീല്‍ കുമാര്‍ റിങ്കു കാര്‍ഷിക സ്റ്റാന്‍ഡിങ് കമ്മിറ്റിയിലേക്കും ശുപാര്‍ശ ചെയ്യപ്പെട്ടു.






