പി വി അന്‍വറിന്റെ കൈവശം 19 ഏക്കര്‍ അധിക ഭൂമി, വിശദീകരണം നല്‍കാന്‍ നോട്ടീസ്

കോഴിക്കോട് - പി വി അന്‍വര്‍ എം എല്‍ എയുടെ കൈവശം 19 ഏക്കര്‍ അധിക ഭൂമിയുണ്ടെന്ന് ലാന്‍ഡ് ബോര്‍ഡിന്റെ കണ്ടെത്തല്‍. അധിക ഭൂമി സംബന്ധിച്ച് ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് അന്‍വറിനും കുടുംബാംഗങ്ങള്‍ക്കും ലാന്‍ഡ് ബോര്‍ഡ് നോട്ടീസയച്ചു. പി വി അന്‍വറിന്റെ  മിച്ചഭൂമി കേസ് തീര്‍പ്പാക്കുന്നതിന് താമരശേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഹൈക്കോടതിയില്‍ മൂന്ന് മാസം കൂടി സാവകാശം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടികള്‍ വേഗത്തിലാക്കിയത്. അന്‍വറും കുടുംബവും ഭൂരിപരിഷ്‌കരണ നിയമം ലംഘിച്ച് അധിക ഭൂമി കൈവശം വയ്ക്കുന്നതായുള്ള കൂടുതല്‍ തെളിവുകള്‍ ലാന്‍ഡ് ബോര്‍ഡിന് ലഭിച്ചിട്ടുണ്ട്. 

 

Latest News