Sorry, you need to enable JavaScript to visit this website.

കേരളത്തില്‍ മണ്‍സൂണ്‍ മഴ കുത്തനെ കുറഞ്ഞു; വരള്‍ച്ച ഭീഷണിയിലേക്ക്

തിരുവനന്തപുരം- മണ്‍സൂണ്‍ മഴ കുത്തനെ കുറഞ്ഞതോടെ കേരളം വരള്‍ച്ചാ ഭീഷണിയിലേക്ക്. വരള്‍ച്ച മുന്നില്‍ കണ്ടുള്ള മുന്‍കരുതല്‍ നപടികളിലേക്ക് കേരളം കടക്കണമെന്നാണ് വിഗദ്ധരുടെ മുന്നറിയിപ്പ്. വരള്‍ച്ച പ്രഖ്യാപിക്കുന്നതിന് മുന്നോടിയായുള്ള ആദ്യഘട്ട പഠനത്തിലാണ് ദുരന്തനിവാരണ അതോറിറ്റി. 2018 ആഗസ്റ്റില്‍ ഈ ദിവസങ്ങളില്‍ കേരളം പ്രളയക്കെടുതിയിലായിരുന്നു. എന്നാല്‍ അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറംവരള്‍ച്ചാ മുനമ്പിലാണ് കേരളം.
മണ്‍സൂണ്‍ ആദ്യപകുതി അവസാനിക്കുമ്പോള്‍ സാധാരണ കിട്ടേണ്ടതിനാല്‍ 44 ശതമാനം കുറവ് മഴയാണ് കേരളത്തില്‍ കിട്ടിയത്. ഏറ്റവും കുറവ് മഴ കിട്ടിയത് ഇടുക്കി ജില്ലയിലാണ്. 60 ശതമാനമാണ് ജില്ലയിലെ മഴക്കുറവ്. ഡാമുകളില്‍ ജലനിരപ്പ് തീരെ കുറഞ്ഞു. ജൂലൈ പകുതിക്ക് ശേഷം സംസ്ഥാനത്ത് മെച്ചപ്പെട്ട മഴ കിട്ടിയിട്ടേ ഇല്ല. പസഫിക്ക് സമുദ്രത്തിന് ചൂട് പിടിക്കുന്ന എല്‍നിനോ പ്രതിഭാസമാണ് കേരളത്തെയും വരള്‍ച്ചയിലേക്ക് നയിക്കുന്നത്. എല്‍നിനോ സാചര്യങ്ങളാല്‍ മണ്‍സൂണ്‍ രണ്ടാം പകുതിയിലും കാര്യമായ മഴയ്ക്ക് സാധ്യതയില്ല. ജനുവരിയോടെ കേരളം കടുത്ത പ്രതിസന്ധിയിലേക്ക് കടക്കാമെന്ന് ശാസ്ത്രജ്ഞനായ ഡോ. മനോജ് എം.ജി പറയുന്നു.
ഇതിന് മുമ്പ് എല്‍നിനോ രൂപപ്പെട്ട 2016ലാണ് സംസ്ഥാനത്ത് അവസാനമായി വരള്‍ച്ച പ്രഖ്യാപിച്ചത്. എല്‍ -നിനോ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് വരള്‍ച്ചാ നിര്‍ണയ പഠനത്തിലേക്ക് ഗടഉങഅ കടന്നത്. മണ്‍സൂണ്‍ മഴക്കുറവ് ഓരോ പ്രദേശത്തെയും ബാധിച്ചത് എന്നാണ് ആദ്യ ഘട്ടത്തില്‍ പഠിച്ചത്. രണ്ട് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് പൂര്‍ത്തിയാകും. വരള്‍ച്ച മുന്നില്‍ കണ്ടുള്ള മുന്‍കരുതലുകള്‍ നടപടികള്‍ ഇപ്പോഴേ തുടങ്ങിയില്ലെങ്കില്‍ അടുത്ത വേനല്‍ക്കാലം കേരളത്തിന് കടുത്ത പരീക്ഷണമാകും.
മുന്‍ വര്‍ഷങ്ങളില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചിരുന്ന ഓഗസ്റ്റില്‍ ഇക്കുറി രേഖപ്പെടുത്തിയത് വന്‍ മഴക്കുറവ്. പെയ്യേണ്ട മഴയില്‍ 90 ശതമാനം മഴയും കുറഞ്ഞു. ഓഗസ്റ്റില്‍ 254.6 മില്ലി മീറ്ററ് മഴ കിട്ടേണ്ട സ്ഥാനത്ത് ഈ വര്‍ഷം ലഭിച്ചത് വെറും 25.1 ശതമാനം മാത്രം. 90 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. മുന്‍ വര്‍ഷം 326.6 മില്ലി മീറ്റര്‍ മഴ ഓഗസ്റ്റില്‍ ലഭിച്ചു. എല്ലാ ജില്ലകളിലും മഴ കുറഞ്ഞു. ഇടുക്കി, വയനാട്, കോഴിക്കോട് ജില്ലകളിലടക്കം രൂക്ഷമായ മഴക്കുറവുണ്ടായി. കാലവര്‍ഷം സജീവമാകുന്ന ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കണക്കെടുക്കുമ്പോള്‍ സംസ്ഥാനത്താകെ 44 ശതമാനം മഴയുടെ കുറവാണ് രേഖഖപ്പെടുത്തിയത്.

Latest News