യുക്രെയ്‌നില്‍ റഷ്യന്‍ ഷെല്‍ ആക്രമണത്തില്‍ 22 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

കീവ്- യുക്രയ്നിലെ കെര്‍സണില്‍ റഷ്യ നടത്തിയ ഷെല്ലാക്രമണത്തില്‍ 22 ദിവസം പ്രായമുള്ള ഒരു കുഞ്ഞ് ഉള്‍പ്പെടെ ഏഴ് പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ 22 പേര്‍ക്ക് പരുക്കുണ്ട്. 

നവംബറില്‍ കെര്‍സണിന്റെ ഭാഗമായ കൈവ് റഷ്യന്‍ അധിനിവേശത്തില്‍ നിന്ന് വീണ്ടെടുത്തെങ്കിലും ക്രെംലിന്‍ സൈന്യം ഡിനിപ്രോ നദിക്ക് കുറുകെ നിന്ന് പ്രാദേശിക തലസ്ഥാനത്തും ചുറ്റുമുള്ള പ്രദേശങ്ങളിലും ഷെല്ലാക്രമണം തുടര്‍ന്നു. ആക്രമണത്തില്‍ ഷിറോക ബാല്‍ക്ക ഗ്രാമത്തിലെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. 22 ദിവസം പ്രായമുള്ള പെണ്‍കുട്ടിയും ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ വച്ച് മരിച്ച അവളുടെ 12 വയസ്സുള്ള സഹോദരനും 39കാരിയായ അമ്മ ഒലേഷ്യയും ഉള്‍പ്പെടുന്നുവെന്ന് സെലെന്‍സ്‌കി പറഞ്ഞു.

ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കെര്‍സണ്‍ നഗരത്തിലും ബെറിസ്ലാവ് പട്ടണത്തിലും മൂന്ന് പേര്‍ക്ക് വീതമാണ് പരുക്കേറ്റത്. കൂടാതെ പ്രദേശത്തുടനീളമുള്ള മറ്റ് അഞ്ച് സെറ്റില്‍മെന്റുകളിലും ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Latest News