പെട്രോള്‍ പമ്പില്‍ സ്‌ഫോടനം; 35 മരണം

മോസ്‌കോ- റഷ്യയിലെ റിപ്ലബിക് ഓഫ് ഡെഗിസ്ഥാനിലെ പെട്രോള്‍ പമ്പില്‍ സ്‌ഫോടനം; 35 മരണം. സംഭവത്തില്‍ 80 പേര്‍ക്ക് പരുക്കേറ്റുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ മരണത്തില്‍ റഷ്യന്‍ പ്രസിഡന്റ്് വ്‌ളാഡിമിര്‍ പുടിന്‍ അനുശോചനമറിയിച്ചു. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായി അദ്ദേഹം അറിയിച്ചു. പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് ജീവിതത്തിലേക്ക് കടന്നുവരട്ടെ എന്നും അദ്ദേഹം ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

തീപിടിത്തത്തില്‍ കത്തിനശിച്ച കാറുകളുടേയും തീയണയ്ക്കാന്‍ ശ്രമിക്കുന്ന അഗ്നിരക്ഷാസേനയുടെയും ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. കാര്‍ അറ്റകുറ്റപ്പണി നടക്കുന്നതിനിടെ തീ പിടിച്ച് സ്‌ഫോടനമുണ്ടായതാണെന്നാണ് കരുതുന്നത്. സമീപത്തെ കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം അന്വേഷിച്ചു വരുകയാണെന്നും പ്രസിഡന്റ് അറിയിച്ചു.

തിങ്കളാഴ്ച രാത്രി പത്തുമണിയോടെയാണ് തീപിടിത്തമുണ്ടായത്. കാര്‍ നിര്‍ത്തിയിട്ടുന്ന സ്ഥലത്തു നിന്ന് തീയുണ്ടാവുകയും സമീപത്തെ പെട്രോള്‍ പമ്പിലേക്ക് പടരുകയായിരുന്നു. ഇതാണ് വലിയ സ്‌ഫോടനത്തിന് ഇടയാക്കിയത്.

Latest News