Sorry, you need to enable JavaScript to visit this website.

പീഡനത്തിനിരയാവുന്ന സ്ത്രീയുടെ പേര്  മറച്ചു വെക്കുന്നതെന്തിന്- എം.സി.ജോസഫൈന്‍

ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്ന സ്ത്രീകളുടെ പേര് മറച്ചുവയ്ക്കുന്നത് സ്ത്രീവിരുദ്ധതയാണെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എം.സി.ജോസഫൈന്‍. വനിതാ കമ്മീഷനും കേരള സര്‍വകലാശാല എന്‍.എസ്.എസ്. യൂണിറ്റും ചേര്‍ന്ന് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു ജോസഫൈന്‍.സ്ത്രീയുടെ സുരക്ഷിതത്വത്തിന് വേണ്ടിയാണ് പേര് മറച്ചുവയ്ക്കുന്നതെന്നാണ് വിവക്ഷ. ഇതെല്ലാം സ്ത്രീവിരുദ്ധ ബോധത്തില്‍നിന്ന് ഉത്ഭവിക്കുന്നതാണ്. പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ എവിടെയാണെന്ന് അന്വേഷിക്കേണ്ട ബാധ്യത സമൂഹത്തിനുണ്ടെന്നും ജോസഫൈന്‍ പറഞ്ഞു.സ്ത്രീവിരുദ്ധ സാമൂഹികവീക്ഷണത്തിനെതിരായ ഉള്ളടക്കം വിദ്യാഭ്യാസ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം. രാഷ്ട്രീയസാമൂഹികസാമ്ബത്തിക മേഖലകളിലെ നയരൂപവത്കരണത്തില്‍ സ്ത്രീകള്‍ക്ക് പങ്കില്ലാത്ത സാഹചര്യമാണെന്നും അവര്‍ പറഞ്ഞു.

Latest News