വെള്ളച്ചാട്ടത്തിലിറങ്ങിയ സ്ത്രീകളെ കടന്നുപിടിച്ച രണ്ട് പോലീസുകാര്‍ കസ്റ്റഡിയില്‍

കൊച്ചി- വെള്ളച്ചാട്ടം കാണാനെത്തിയ സ്ത്രീകളോട് അപമര്യാദമായി പെരുമാറിയ പോലീസ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍. പിറവം അരീക്കല്‍ വെള്ളച്ചാട്ടത്തിലാണ് സംഭവം. മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥര്‍ വെള്ളച്ചാട്ടത്തിലിറങ്ങിയ സ്ത്രീകളെ കടന്നുപിടിച്ചതായാണ് പരാതി. ഇവരെ വിനോദസഞ്ചാര കേന്ദ്രത്തിലുണ്ടായിരുന്നവര്‍ തടഞ്ഞു വെക്കുകയായിരുന്നു. രാമമംഗലം പോലീസ് സ്ഥലത്ത് എത്തിയാണ് ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തത്. ഉദ്യോഗസ്ഥര്‍ മണിക്കൂറുകളായി കസ്റ്റഡിയില്‍ തുടരുന്നുണ്ടെങ്കിലും വൈദ്യ പരിശോധന അടക്കമുള്ള തുടര്‍നടപടികള്‍ പോലീസ് വൈകിക്കുന്നതായി ആരോപണമുണ്ട്.
 

Latest News