ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച റിട്ട. എസ്‌ഐ അറസ്റ്റില്‍

ബെംഗളൂരു- ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച റിട്ട. എസ്‌ഐ അറസ്റ്റില്‍. 74കാരനായ റിട്ട. എസ്‌ഐയുടെ കെട്ടിടത്തില്‍ മുകളിലത്തെ നിലയില്‍ വാടകയ്ക്ക് താമസിച്ചിരുന്നു കുട്ടിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം നടന്നത്. താഴെ വീണ കളിപ്പാട്ടം എടുക്കാനായി കുട്ടി താഴേക്ക് പോയപ്പോഴാണ് സംഭവം. താഴേക്ക് പോയ കുട്ടി ഏറെ നേരമായിട്ടും തിരിച്ചുവരാതിരിന്നപ്പോള്‍ അന്വേഷണം ആരംഭിച്ചു. ഇതിനിടെ കുട്ടി കരഞ്ഞുകൊണ്ടു തിരിച്ചെത്തി സംഭവിച്ച കാര്യങ്ങള്‍ വീട്ടുകാരോട് പറയുകയായിരുന്നു.സംഭവം അറിഞ്ഞ കുട്ടിയുടെ അച്ഛന്‍ താഴത്തെ നിലയിലെത്തി ബഹളമുണ്ടാക്കി. ഈ സമയം പോലീസ് ഉദ്യോഗസ്ഥനായ പ്രതിയുടെ മകന്‍ ഇയാളെ ഭീഷണിപ്പെടുത്തി. സംഭവം പുറത്തുപറയാതെ വീടൊഴിയണമെന്നും ആവശ്യമായ പണം തരാമെന്നും ഇല്ലെങ്കില്‍ ഗുണ്ടകളെ അയയ്ക്കുമെന്നുമായിരുന്നു ഭീഷണി. എന്നാല്‍ കുട്ടിയുടെ അച്ഛന്‍ പോലീസില്‍ പരാതി നല്‍കി. ഇവരെ ഭീഷണിപ്പെടുത്തിയ മകനെതിരെയും കേസെടുത്തിട്ടുണ്ട്. എട്ടു ദിവസം മുന്‍പാണ് ഇവര്‍ ഇവിടേക്ക് താമസിക്കാനെത്തിയത്.  

Latest News