ഇരട്ട എന്‍ജിന്‍ മണിപ്പൂരില്‍ ഓഫായി കിടക്കുന്നു- ബിഷപ് പാംപ്ലാനി

കണ്ണൂര്‍- മണിപ്പുരിലേത് ഗോത്രങ്ങള്‍ തമ്മിലുള്ള കലാപമല്ലെന്നും െ്രെകസ്തവരെ ഇല്ലായ്മ ചെയ്യാന്‍ ബോധപൂര്‍വ്വമായ ശ്രമമാണ് അവിടെ നടക്കുന്നതെന്നും തലശേരി അതിരൂപതാ ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി.  മണിപ്പുര്‍ വിഷയത്തില്‍ കേരളത്തിലെ കത്തോലിക്കാ സഭ നേതൃത്വം ചെമ്പേരിയില്‍ നടത്തിയ പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കലാപത്തിന്റെ തുടക്കത്തില്‍ ഗോത്ര കലാപമാണെന്നായിരുന്നു മണിപ്പുരില്‍നിന്ന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് വിഷയത്തില്‍ ആദ്യനാളുകളില്‍ കേരളത്തില്‍ നിന്നുള്ള ക്രിസ്ത്യാനികള്‍ ഇടപെടാതിരുന്നത്. എന്നാല്‍ കലാപം വര്‍ഗീയവത്കരിക്കപ്പെട്ടു എന്ന് വ്യക്തമായപ്പോള്‍ കേരളത്തിലെ സഭ വിഷയത്തില്‍ ശബ്ദമായി പ്രതികരിക്കാനും ഇടപെടാനും ആരംഭിച്ചു- പാംപ്ലാനി പറഞ്ഞു.

മണിപ്പുര്‍ വിഷയത്തില്‍ പിന്തുണയുമായെത്തുന്ന രാഷ്ട്രീയ പാര്‍ട്ടികളേയും അദ്ദേഹം വിമര്‍ശിച്ചു. പല രാഷ്ട്രീയ പാ!ര്‍ട്ടികളും വിഷയത്തെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്നുവെന്നും പ്രശ്‌നത്തിന്റെ യഥാര്‍ഥ പരിഹാരത്തിലേക്ക് നീങ്ങാന്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംഭവത്തെ രാഷ്ട്രീയവത്കരിക്കാന്‍ താത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

മണിപ്പുരില്‍ ഇരട്ട എന്‍ജിന്‍ നൂറുദിവസമായി ഓഫ് ആയിക്കിടക്കുന്നത് എന്തുകൊണ്ടാണ് എന്നറിയാന്‍ ഈ നാട്ടിലെ ജനാധിപത്യ വിശ്വാസികള്‍ക്ക് അവകാശമുണ്ട്  -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Latest News