Sorry, you need to enable JavaScript to visit this website.

സൗദിയിൽ ഇലക്‌ട്രോണിക് ഉപകരണ ഏജൻസികൾക്ക് പിഴ

ഇലക്‌ട്രോണിക് ഉപകരണങ്ങൾ വിൽപന നടത്തുന്ന സ്ഥാപനത്തിൽ വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു.

ജിദ്ദ - കൊമേഴ്‌സ്യൽ ഏജൻസി നിയമം ലംഘിച്ചതിന് നാലു ഇലക്‌ട്രോണിക് ഉപകരണ ഏജൻസികൾക്കും വിതരണക്കാർക്കും വാണിജ്യ മന്ത്രാലയം പിഴ ചുമത്തി. റിപ്പയർ സേവനം നൽകാത്തതിനും സ്‌പെയർ പാർട്‌സ് ലഭ്യമാക്കാത്തതിനും ഗുണനിലവാരം ഉറപ്പാക്കാത്തതിനും ഉപയോക്താക്കൾക്ക് വിൽപനാനന്തര സേവനം നൽകാത്തതിനുമാണ് ഏജൻസികൾക്കും വിതരണക്കാർക്കും പിഴ ചുമത്തിയത്. അമേരിക്ക, ജപ്പാൻ, ദക്ഷിണ കൊറിയ, ചൈന എന്നീ രാജ്യങ്ങളിൽ നിർമിക്കുന്ന ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ വിതരണക്കാർക്കും ഏജൻസികൾക്കുമാണ് നിയമ വ്യവസ്ഥകൾ ലംഘിച്ചതിന് പിഴ ചുമത്തിയതെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. 

Latest News