Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മകളെയുമായി നടന്നുപോകവെ യുവാവിന് വെടിയേറ്റു, രണ്ടു പേർ പിടിയിൽ

ഷാജഹാൻപൂർ(യു.പി)- ഉത്തർപ്രദേശിലെ ഷാജഹാൻപൂരിൽ മകളെ തോളിലേറ്റ് നടക്കുന്നതിനിടെ അച്ഛന് വെടിയേറ്റു. തൊട്ടടുത്ത്‌നിന്നാണ് അക്രമി വെടിയുതിർത്തത്. മകൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അച്ഛൻ ഗുരുതരാവസ്ഥയിലാണ്. ഇടുങ്ങിയ റോഡിലൂടെ നടന്നുപോകുന്നതിനിടെയാണ് അച്ഛന് വെടിയേറ്റത്. വെടിയേറ്റ ഉടൻ അദ്ദേഹം തറയിൽ വീണു. അക്രമിക്കൊപ്പം മറ്റു രണ്ടുപേർ കൂടിയുണ്ടായിരുന്നു. ഇവർ ബൈക്കിൽ കയറി രക്ഷപ്പെട്ടു. ഷാജഹാൻപൂരിലെ തന്റെ തറവാട്ടുവീട് സന്ദർശിക്കാനെത്തിയ ഷോയിബ് എന്ന 30 കാരനായ വ്യാപാരിക്കാണ് വെടിയേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ഗുഫ്രാൻ, നദീം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്. മൂന്നാം പ്രതി താരിഖിനെ കണ്ടെത്താൻ പ്രത്യേക സംഘത്തെ രൂപീകരിച്ചതായി മുതിർന്ന പോലീസ് ഓഫീസർ അശോക് മീണ പറഞ്ഞു. പ്രതികളിലൊരാൾ ഇരയുടെ ബന്ധുവാണെന്നും പഴയ ചില വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പ്രേരിപ്പിച്ചതെന്നും പോലീസ് പറഞ്ഞു.

Latest News