Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

എറിസ് കേസുകൾ വർധിക്കുന്നു; പുതിയ കോവിഡ് വാക്സിൻ അടുത്ത മാസം

ന്യൂയോർക്ക് - കൊറോണ വൈറസിന്റെ ഒമിക്രോൺ  വകഭേദമായ എറിസ് കേസുകൾ വർധിച്ചിരിക്കെ അടുത്ത മാസം പുതിയ കോവിഡ് വാക്‌സിൻ പുറത്തിറക്കുന്നു. എറിസ് കേസുകളിൽ ആശുപത്രിയിൽ പ്രവേശിക്കുന്നവർക്കു പോലും ഇത് ഫലപ്രദമാകുമെന്നാണ്  ആരോഗ്യ വിദഗ്ധരും വിശകലന വിദഗ്ധരും പറയുന്നത്.  രാജ്യത്തുടനീളം ഉയരുക.

പുതിയ സാഹചര്യത്തിൽ അടുത്ത മാസം പുറത്തിറക്കുന്ന വാക്സിൻ അമേരിക്കക്കാർ  സ്വാഗതം ചെയ്യുമെന്നാണ് പൊതുജനാരോഗ്യ വിദഗ്ധർ പ്രതീക്ഷിക്കുന്നത്.  2021 മുതൽ വാക്‌സിന്റെ ആവശ്യം കുത്തനെ കുറഞ്ഞിരുന്നു.  വാക്സിൻ ആദ്യമായി ലഭ്യമായപ്പോൾ യുഎസിലെ 240 ദശലക്ഷത്തിലധികം ആളുകൾക്ക് ( ജനസംഖ്യയിൽ 73% )  ഒരു വാക്സിൻ ഷോട്ടെങ്കിലും ലഭിച്ചിരുന്നു.
2022 അവസാനത്തോടെ, മിക്ക ആളുകൾക്കും ഒന്നുകിൽ കോവിഡ് വൈറസ് ബാധിക്കുകയോ  വാക്സിൻ ലഭിക്കുകയോ ചെയ്തിരുന്നു. 50 ദശലക്ഷത്തിൽ താഴെ ആളുകൾക്കാണ് വാക്സിൻ ഷോട്ടുകൾ ലഭിച്ചത്.

സിവിഎസ് ഹെൽത്ത് പോലുള്ള ഹെൽത്ത് കെയർ പ്രൊവൈഡർമാരും ഫാർമസികളും അടുത്ത മാസം മുതൽ പുതിയ വാക്സിൻ വിതരണം ആരംഭിക്കും. കഴിഞ്ഞ വർഷം  അവസാനം മുതൽ വ്യാപിച്ച് വൈറസിന്റെ ഒമിക്രോൺ പതിപ്പിനെതിരെ  അപ്‌ഡേറ്റ് ചെയ്ത വാക്സിനാണിത്.

വൈറസിനെക്കുറിച്ചുള്ള ആശങ്കകൾ കുറയുന്ന പശ്ചാത്തലത്തിൽ ബോധവൽക്കരണം തുടരേണ്ടതുണ്ടെന്ന്  കൈസർ ഫാമിലി ഫൗണ്ടേഷൻ സർവേ മെത്തഡോളജി ഡയറക്ടർ ആഷ്‌ലി കിർസിംഗർ പറഞ്ഞു. വാക്‌സിന്റെ ഗുണങ്ങളെക്കുറിച്ചുള്ള  സംശയങ്ങൾ ദൂരീകരിക്കാനും ശ്രമം തുടരുമെന്ന്  ആഷ്‌ലി പറഞ്ഞു.

Latest News