മണിപ്പൂരിലുണ്ടായത് ഹിംസാത്മക പ്രവര്‍ത്തനങ്ങളാണെന്ന് സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി

ന്യൂദല്‍ഹി - മണിപ്പൂരിലുണ്ടായത് ഹിംസാത്മക പ്രവര്‍ത്തനങ്ങളാണെന്ന് സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നേരന്ദ്ര മോഡി. പെണ്‍മക്കളുടെയും അമ്മമാരുടെയും അഭിമാനത്തിന് മുറിവേറ്റു. നിരവധി പേര്‍ക്ക് മണിപ്പൂരില്‍ ജീവന്‍ നഷ്ടമായെന്നും എന്നും പ്രധാനമന്ത്രി പറഞ്ഞു. മണിപ്പൂരില്‍ സമാധാനം വേണം. സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മണിപ്പൂര്‍ സമാധാന പാതയിലേക്ക് തിരികെ വരുകയാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന്  സമാധാനം പുനസ്ഥാപിക്കാന്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നുവെന്നും മോഡി പറഞ്ഞു. മണിപ്പൂരില്‍ സമാധാനത്തിന്  ആഹ്വാനം ചെയ്തും ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞുമായിരുന്നു പ്രധാനമന്ത്രിയുടെ ചെങ്കോട്ടയിലെ  പ്രസംഗം.  അടുത്ത അഞ്ചു വര്‍ഷത്തില്‍ രാജ്യം ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും എന്നും 2047 ല്‍ ഇന്ത്യ വികസിതരാജ്യമാകും എന്നും അദ്ദേഹം പറഞ്ഞു. അടുത്ത ഓഗസ്റ്റ് 15നും വികസന നേട്ടം പങ്കുവെക്കാന്‍ ചെങ്കോട്ടയില്‍ എത്തുമെന്നും മോദി കൂട്ടിച്ചേര്‍ത്തു. 

 

Latest News