വനിതാ നേതാവിനോട് അപമര്യാദയായി പെരുമാറിയ സി.പി.എം  നേതാവിനെതിരെ നടപടി

തൃശൂര്‍- തൃശ്ശൂരില്‍ ഡിവൈഎഫ്ഐ നേതാവ് എന്‍ വി വൈശാഖനെതിരായ നടപടിക്ക് പിന്നാലെ മറ്റൊരു നേതാവിനെയും നിര്‍ബന്ധിത അവധിയില്‍ വിട്ടു. കൊടുങ്ങല്ലൂരിലെ പ്രാദേശിക നേതാവിനോടാണ് അവധിയില്‍ പോകാന്‍ പാര്‍ട്ടി നിര്‍ദ്ദേശിച്ചത്. വനിതാ നേതാവിനോട് അപമര്യാദയായി പെരുമാറിയതിനാണ് പാര്‍ട്ടി നടപടി. വനിതാ നേതാവിന്റെ പരാതിയെ തുടര്‍ന്നാണ് വൈശാഖനോട് അവധിയില്‍ പോകാന്‍ ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെയാണ് വീണ്ടും പരാതി ഉയര്‍ന്നിരിക്കുന്നത്.

Latest News