വ്യാപാരിയില്‍ നിന്നും പണം തട്ടിയ കര്‍ണ്ണാടകയിലെ വനിതാ രാഷ്ട്രീയ നേതാവും മലയാളി യുവാവും പിടിയില്‍

കൊല്ലം - മദ്യവ്യാപാരത്തില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് വ്യാപാരിയില്‍ നിന്നും പണം തട്ടിയ വനിതാ രാഷ്ട്രീയ നേതാവിനെയും മലയാളി യുവാവിനെയും കൊല്ലത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ബിസിനസ് എക്‌സ്‌ചേഞ്ച് ഗ്രൂപ്പ് എന്ന കമ്പനിയുടെ ഉടമയും പങ്കാളികളുമായ തൃശൂര്‍ അത്താണി സ്വദേശിയുമായ സുബീഷ് പി.വാസു (31)എന്‍ ഡി എ ഘടകകക്ഷിയായ രാഷ്ട്രീയ ലോക് ജനശക്തി പാര്‍ട്ടിയുടെ കര്‍ണാടക അധ്യക്ഷ കൂടിയായ  ബിലേക്കഹള്ളി സ്വദേശിനി ശില്‍പ ബാബു (27) എന്നിവരാണ് പിടിയിലായത്.  ഹൈദരാബാദില്‍ നിന്നുള്ള വ്യാപാരിയെ ആണ് മദ്യകച്ചവടത്തില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് ഇരുവരും പറ്റിച്ചത്. വ്യാപാരിയില്‍ നിന്നും 65 ലക്ഷം രൂപയാണ് സുബീഷും ശില്‍പയും തട്ടിയെടുത്തത്. ബെംഗളുരു പോലീസാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

 

Latest News