പുതുപ്പള്ളിയില്‍ ക്യാപ്റ്റനും ഫോര്‍വേഡുമൊന്നും വിലപ്പോകില്ലെന്ന് മുഖ്യമന്ത്രിയെ പരിഹസിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം - പുതുപ്പള്ളിയില്‍ ക്യാപ്റ്റനും ഫോര്‍വേഡുമൊന്നും വിലപ്പോകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ചുകൊണ്ടാണ് ചെന്നിത്തല രംഗത്ത് വന്നത്.  ജനങ്ങള്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന ബോധ്യം സി പി എമ്മിനുണ്ട്. തൃക്കാക്കരയില്‍ കാണിച്ച പൊള്ളത്തരം ഇവിടെ നടക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.  മുഖ്യമന്ത്രിക്കോ മന്ത്രിമാര്‍ക്കോ പുതുപ്പള്ളിയില്‍ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിക്കാനാകില്ല. ഏത് മന്ത്രിക്കാണ് ഇവിടെ അഡ്രസ്സ് ഉള്ളതെന്നും ജനങ്ങള്‍ക്ക് അറിയാവുന്ന ഏത്  ഈ മന്ത്രിസഭയില്‍ ഉള്ളതെന്നും ചെന്നിത്തല ചോദിച്ചു. ഇത്തവണ  ഇത്ര ഗതികെട്ട കേരളത്തിലേക്ക് മാവേലി വരില്ലെന്നും കാണം വിറ്റാലും ഓണം ഉണ്ണാന്‍ പറ്റാത്ത അവസ്ഥയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

 

Latest News