ജോലി വാഗ്ദാനം ചെയ്ത് യുവതികളെ വലവീശി മനുഷ്യക്കടത്ത് നടത്തുന്ന സംഘം പിടിയില്‍

പാലക്കാട് - ജോലി വാഗ്ദാനം ചെയ്ത് യുവതികളെ തമിഴ്നാട്ടില്‍ എത്തിച്ച് വില്‍പ്പന നടത്തുന്ന നാലംഗ സംഘം പിടിയില്‍. തമിഴ്‌നാട്ടിലേക്ക് കടത്തിക്കൊണ്ടുപോയ യുവതിയെ കാണാനില്ലെന്ന ഭര്‍ത്താവിന്റെ പരാതിയിലാണ് വടക്കാഞ്ചേരി പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. നുഷ്യക്കടത്ത് ആസൂത്രണം ചെയ്ത വടക്കഞ്ചേരി സ്വദേശി മണി, മുഹമ്മദ് കുട്ടി ഏജന്റുമാരായി പ്രവര്‍ത്തിച്ച വടക്കഞ്ചേരി സ്വദേശിനി ബല്‍ക്കീസ്, ഗോപാലന്‍ എന്നിവരാണ് അറസ്റ്റിലായത്.
 പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ തമിഴ്നാട്ടില്‍ വെച്ച് യുവതിയെ കണ്ടെത്തുകയും ഇവരെ വിശദമായ കൗണ്‍സിലിംഗിന് വിധേയയാക്കുകയും ചെയ്തപ്പോഴാണ് മനുഷ്യക്കടത്തിന്റെ  വിവരങ്ങള്‍ പുറത്തായത്. വീട്ടുജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് 40,000 രൂപ യുവതിക്ക് അഡ്വാന്‍സ് നല്‍കിയെന്നും, തമിഴ്നാട് എത്തിയപ്പോള്‍ മറ്റൊരു യുവാവിന് തന്നെ വില്‍പ്പന നടത്തിയെന്നും യുവതി പോലീസിനു മൊഴി നല്‍കി. ഇതേതുടര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

 

Latest News