ദമ്പതികള്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

കോട്ടയം- വൈക്കത്ത് ദമ്പതിമാരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മറവന്‍ന്തുരുത്ത് തറവട്ടത്ത് വൃന്ദാവനില്‍ നടേശന്‍ (48),  ഭാര്യ സിനിമോള്‍(43) എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

കെ. എസ്. ആര്‍. ടി. സിയില്‍ എം പാനല്‍ ജീവനക്കാരനായിരുന്ന നടേശനെ മൂന്നു വര്‍ഷം മുമ്പ് ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. പിന്നീട് കക്ക വാരല്‍ തൊഴിലാളിയായാണ് ജോലി ചെയ്തിരുന്നത്. 

ഇവര്‍ക്ക് മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളില്‍ നിന്നുള്‍പ്പെടെ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു.

Latest News