Sorry, you need to enable JavaScript to visit this website.

കാ​ഴ്ച​പ​രി​മി​തി​യു​ള്ള അ​ധ്യാ​പ​ക​നെ അ​പ​മാ​നി​ച്ച സംഭവത്തിൽ ആറ് വിദ്യാർഥികൾക്ക് സസ്പെൻഷൻ

കൊച്ചി- എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ളേ​ജി​ല്‍ കാ​ഴ്ച​പ​രി​മി​തി​യു​ള്ള അ​ധ്യാ​പ​ക​നെ ക്ലാ​സി​നി​ടെ അ​പ​മാ​നി​ച്ച സം​ഭ​വ​ത്തി​ൽ കെ​എ​സ്‌‌​യു നേ​താ​വ​ട​ക്കം ആ​റ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍. കെ​എ​സ്‌​യു യൂ​ണി​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് ഫാ​സി​ല്‍ അ​ട​ക്ക​മു​ള്ള ആ​റ് പേ​രെ​യാ​ണ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്. 
പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സ് അ​ധ്യാ​പ​ക​നാ​യ പ്രി​യേ​ഷി​നെ​യാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​പ​മാ​നി​ച്ച​ത്. അ​ധ്യാ​പ​ക​ൻ ക്ലാ​സ് എ​ടു​ക്കു​ന്ന​തി​നി​ടെ വി​ദ്യാ​ർ​ഥി​ക​ൾ ക്ലാ​സ്മു​റി​ക്കു​ള്ളി​ൽ ഓ​ടി​ന​ട​ക്കു​ക​യും അ​നു​വാ​ദം കൂ​ടാ​തെ പ്ര​വേ​ശി​ക്കു​ക​യും ചെ​യ്യു​ന്ന ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു.

അ​ധ്യാ​പ​ക​ന്‍റെ ക​സേ​ര വ​ലി​ച്ചു​നീ​ക്കാ​നും പി​റ​കി​ൽ നി​ന്ന് അം​ഗ​വി​ക്ഷേ​പം ന​ട​ത്തി അ​പ​മാ​നി​ക്കാ​നും വി​ദ്യാ​ർ​ഥി​ക​ൾ ശ്ര​മി​ച്ചി​രു​ന്നു.സം​ഭ​വം വി​വാ​ദ​മാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് കോ​ള​ജ് അ​ധി​കൃ​ത​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ‌​ടു​ത്ത​ത്.

Latest News