കര്‍ണാടക മന്ത്രിസഭയില്‍ അഴിച്ചുപണിയെന്ന് സൂചന, പാര്‍ട്ടി ഭാരവാഹികളും മാറും

ബെംഗളുരു- വരും ദിവസങ്ങളില്‍ മന്ത്രിസഭയില്‍ മാറ്റങ്ങളുണ്ടായേക്കുമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍. പുതിയ ടീമിനെ നിര്‍മ്മിക്കുന്നതിനായി കോണ്‍ഗ്രസ് സംസ്ഥാന ഘടകം നവീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി ജനറല്‍ ബോഡി യോഗത്തിലാണ് കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കൂടിയായ ശിവകുമാര്‍ ഇക്കാര്യം പറഞ്ഞത്.
2024ലും (ലോക്‌സഭാ തെരഞ്ഞെടുപ്പും) 2028ലും (അടുത്ത നിയമസഭാ തെരഞ്ഞെടുപ്പുകള്‍) നമുക്ക് നല്ല അടിത്തറ ഒരുക്കണം. വരും ദിവസങ്ങളില്‍ കെ.പി.സി.സിയെ നവീകരിക്കേണ്ടി വരും. ചില മന്ത്രിമാരെ ഒഴിവാക്കേണ്ടിവരും. ബ്ലോക്ക് മുതല്‍ കെ.പിസിസി തലം വരെ നമുക്ക് ഒരു പുതിയ ടീമിനെ സൃഷ്ടിക്കേണ്ടതുണ്ട്-ശിവകുമാര്‍ പറഞ്ഞു.
പിന്നീട്, തന്റെ പ്രസംഗത്തില്‍, മുതിര്‍ന്ന പാര്‍ട്ടി നേതാവും ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രിയുമായ കെ.എച്ച് മുനിയപ്പ  പുതുമുഖങ്ങള്‍ക്ക് വഴിയൊരുക്കാന്‍ തന്റെ ക്യാബിനറ്റ് സഹപ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു.
'ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്....മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും തീരുമാനിക്കുന്നത് ഞങ്ങളല്ല, ഹൈക്കമാന്‍ഡാണ്-അദ്ദേഹം പറഞ്ഞു.

 

Latest News