കണ്ണൂർ - പനി ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി കുഴഞ്ഞു വീണു മരിച്ചു. ചെറുകുന്ന് പള്ളിച്ചാലിലെ സി.വി.ഫാത്തിമ മിസ്വയാണ് (17) മരിച്ചത്. ഇന്നലെ രാവിലെ വീട്ടിലെ ശുചിമുറിയിൽ കുഴഞ്ഞു വീണ പെൺകുട്ടിയെ ബന്ധുക്കൾ ഉടൻ ചെറുകുന്നിലെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കണ്ണപുരം ഗവ.ഹയർ സെക്കന്ററിസ്കൂൾ പ്ലസ് ടു വിദ്യാർത്ഥിനിയാണ്. ചെറുകുന്ന് പള്ളിച്ചാലിലെ മുസ്തഫ - സി.വി. ഷമീമയുടെ മകളാണ്. ഏക സഹോദരൻ മിഹറാജ് (വിദ്യാർത്ഥി, മാടായി കോളേജ്). കണ്ണപുരം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.